ഹൃദയത്തിൻ്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക. ഇതുകൂടാതെ വറുത്തതും കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ വ്യായാമം ഏറ്റവും പ്രധാനമായ ഒന്നാണ്. വേഗത്തിലുള്ള നടത്തം, ഓട്ടം, യോഗ അല്ലെങ്കിൽ സൈക്ലിംഗ് എന്നിങ്ങനെ ദിവസേന 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. (Image Credits: Freepik)