വിമാനയാത്രയില്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കുന്നത് എന്തിന് ? ഇല്ലെങ്കില്‍ എന്തു പറ്റും ? Malayalam news - Malayalam Tv9

Airplane Mode Importance : വിമാനയാത്രയില്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലാക്കുന്നത് എന്തിന് ? ഇല്ലെങ്കില്‍ എന്തു പറ്റും ?

Published: 

29 Dec 2024 10:33 AM

What Does Airplane Mode Do : എയർപ്ലെയിൻ മോഡില്‍ ഉപയോഗിക്കാത്തത് മൂലം ഏതെങ്കിലും വിമാനം അപകടത്തില്‍പെട്ടതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പൈലറ്റിന് വിമാനം സുഗമമായി നിയന്ത്രിക്കണമെങ്കില്‍ എയർപ്ലെയിൻ മോഡ് ഉപയോഗിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കണം. . എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയാമോ ? ഫോണ്‍ എയർപ്ലെയിൻ മോഡില്‍ വച്ചില്ലെങ്കില്‍ എന്ത്‌ സംഭവിക്കും ?

1 / 5വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ എയർപ്ലെയിൻ മോഡിലായിരിക്കണമെന്ന് നാം കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയാമോ ? ഫോണ്‍ എയർപ്ലെയിൻ മോഡില്‍ വച്ചില്ലെങ്കില്‍ എന്ത്‌ സംഭവിക്കും ? (Image Credits : Getty)

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ എയർപ്ലെയിൻ മോഡിലായിരിക്കണമെന്ന് നാം കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയാമോ ? ഫോണ്‍ എയർപ്ലെയിൻ മോഡില്‍ വച്ചില്ലെങ്കില്‍ എന്ത്‌ സംഭവിക്കും ? (Image Credits : Getty)

2 / 5

ഫോണ്‍ റെഗുലര്‍ മോഡിലാണെങ്കില്‍ അത് നെറ്റ്‌വര്‍ക്കിനായി ശ്രമിക്കുമ്പോള്‍, അത് പൈലറ്റുമാരുടെ കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തെ തടസപ്പെടുത്തിയേക്കാം. നിരവധി യാത്രക്കാര്‍ ഇത്തരത്തില്‍ റെഗുലര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് സങ്കല്‍പിക്കുക (Image Credits : Getty)

3 / 5

നാവിഗേഷനിലും കമ്മ്യൂണിക്കേഷനിലും പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ടേക്ക് ഓഫ്, ലാന്‍ഡിംഗ് പോലുള്ള നിര്‍ണായക പ്രവര്‍ത്തനങ്ങളില്‍ ഗ്രൗണ്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഫലപ്രദമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതില്‍ പൈലറ്റുമാര്‍ക്ക് ഇത് തടസം സൃഷ്ടിക്കും. ഫോണ്‍ നെറ്റ്‌വര്‍ക്കിനായി ശ്രമിക്കുമ്പോള്‍ അത് എയര്‍ക്രാഫ്റ്റ് ഹെഡ്‌സെറ്റുകള്‍ക്ക് തടസം സൃഷ്ടിക്കുന്ന സിഗ്നലുകള്‍ അയക്കും (Image Credits : Getty)

4 / 5

ഇലക്ട്രോമാഗ്നെറ്റിക് സിഗ്നലുകള്‍ എയര്‍ക്രാഫ്റ്റ് കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍ സിസ്റ്റങ്ങളെ തടസപ്പെടുത്തുന്നതിനിലാണ് വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണുകള്‍ എയർപ്ലെയിൻ മോഡില്‍ ഉപയോഗിക്കണമെന്ന് പറയുന്നത്. ആധുനിക സംവിധാനങ്ങളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാമെങ്കിലും, നിരവധി പേര്‍ ഒരേ സമയം ഇത്തരത്തില്‍ റെഗുലര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നത് വെല്ലുവിളിയാണ് (Image Credits : Getty)

5 / 5

എയർപ്ലെയിൻ മോഡില്‍ ഉപയോഗിക്കാത്തത് മൂലം ഏതെങ്കിലും വിമാനം അപകടത്തില്‍പെട്ടതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പൈലറ്റിന് വിമാനം സുഗമമായി നിയന്ത്രിക്കണമെങ്കില്‍ എയർപ്ലെയിൻ മോഡ് ഉപയോഗിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കണം (Image Credits : Getty)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?