ദുൽഖറിൻ്റെ നായിക ഇനി നാഗചൈതന്യയുടെ ജീവിതസഖി; ആരാണ് നടി ശോഭിത ധൂലിപാല | Who is Sobhita Dhulipala Actress Got Engaged With Tollywood Star Naga Chaitanya Who Stared With Dulquer Salmaan in Kurup Malayalam news - Malayalam Tv9

Sobhita Dhulipala : ദുൽഖറിൻ്റെ നായിക ഇനി നാഗചൈതന്യയുടെ ജീവിതസഖി; ആരാണ് നടി ശോഭിത ധൂലിപാല

Published: 

08 Aug 2024 17:35 PM

Sobhita Dhulipala-Naga Chaitanya Engagement : ഇന്ന് ഓഗസ്റ്റ് എട്ടാം തീയതിയാണ് തെലുങ്ക് സൂപ്പർ താരവും മോഡലും നടിയുമായ ശോഭിത ധുലിപാലയും തമ്മിൽ വിവാഹനിശ്ചയം നടത്തുന്നത്. ഏറെനാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.

1 / 7തെലുങ്ക് സുപ്പർ താരം നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു. നാഗചൈതന്യ വീണ്ടും വിവാഹനിശ്ചയം കഴിഞ്ഞുയെന്ന് അറിയിച്ചുകൊണ്ട് പിതാവ് നാഗാർജുന പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. (Image Courtesy : Naragjuna X)

തെലുങ്ക് സുപ്പർ താരം നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു. നാഗചൈതന്യ വീണ്ടും വിവാഹനിശ്ചയം കഴിഞ്ഞുയെന്ന് അറിയിച്ചുകൊണ്ട് പിതാവ് നാഗാർജുന പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. (Image Courtesy : Naragjuna X)

2 / 7

നടിയും മോഡലുമായ ശോഭിത ധുലിപാലയാണ് തെലുങ്ക് സൂപ്പർ താരത്തിൻ്റെ ജീവിതസഖിയാകാൻ പോകുന്നത്. തെന്നിന്ത്യൻ താരം സമാന്ത റൂത്ത്പ്രഭുവമായി വിവാഹബന്ധം വേർപ്പെടുത്തി മൂന്ന് വർഷത്തിന് ശേഷമാണ് നാഗചൈതന്യ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നത്. (Image Courtesy : Naragjuna X)

3 / 7

റിപ്പോർട്ടുകൾ പ്രകാരം 2022 മുതൽ നാഗാചൈതന്യയും ശോഭിതയും പ്രണയത്തിലാണ്. നിരവധി അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിക്കാൻ പോകുന്നത്. ഇന്ന് രാവിലെ 9.42ൻ്റെ ശുഭമൂഹുർത്തത്തിലാണ് ഇരുതാരങ്ങളുടെ വിവാഹം നിശ്ചയിക്കുന്നത്. (Image Courtesy : Social Media)

4 / 7

ആന്ധ്ര പ്രദേശിലെ തെനാലി സ്വദേശിനിയാണ് ശോഭിത. 2013ൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിൻ്റെ ഫൈനലിസ്റ്റായതിലൂടെയാണ് ശോഭിതയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. (Image Courtesy : Sobhita Dhulipala Instagram)

5 / 7

മോഡലിങ്ങ് കരിയർ തുടർന്ന ശോഭിതയുടെ സിനിമ അരങ്ങേറ്റം ബോളിവുഡിലൂടെ തന്നെയായിരുന്നു. 2016ൽ അനുരാഗ് കശ്യപിൻ്റെ ബോളിവുഡ് ചിത്രം രമൻ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ശോഭിത അരങ്ങേറ്റം കുറിക്കുന്നത്. (Image Courtesy : Sobhita Dhulipala Instagram)

6 / 7

ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ ഹെവൻ, ബാർഡ് ഓഫ് ബ്ലഡ്, ദി നൈറ്റ് മാനേജർ തുടങ്ങിയ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ശോഭിത കൈകാര്യം ചെയ്തു. കൂടാതെ മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ചിത്രത്തിലും ശോഭിത ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. (Image Courtesy : Sobhita Dhulipala Instagram)

7 / 7

മലയാളത്തിൽ നിവിൻ പോളിയുടെ മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് ശോഭിതയുടെ അരങ്ങേറ്റം. പിന്നീട് ദുൽഖർ സൽമാൻ്റെ നായികയായി എത്തിയാണ് ശോഭിതയെ മലയാള പ്രേക്ഷകർക്കിടിയിൽ ശ്രദ്ധേയായത്. ദുൽഖറിൻ്റെ കുറുപ്പ് എന്ന സിനിമയിൽ നായിക ശോഭിതയായിരുന്നു. പിന്നീട് മങ്കി മാൻ ബോളിവുഡ് ചിത്രത്തിലും ശോഭിത അഭിനയിച്ചിട്ടുണ്ട്. (Image Courtesy : Sobhita Dhulipala Instagram)

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ