നാല് തവണ സംസ്ഥാന പുരസ്കാരം നേടി; പക്ഷെ അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വേണ്ട, ആരാണ് വിവാദത്തിൽ പെട്ട രമേഷ് നാരായൺ? | Who is Music Director Ramesh Narayan Who Refused To Take Award From Actor Asif Ali Malayalam news - Malayalam Tv9

Ramesh Narayan : നാല് തവണ സംസ്ഥാന പുരസ്കാരം നേടി; പക്ഷെ അസിഫ് അലിയുടെ കൈയ്യിൽ നിന്നും അവാർഡ് വേണ്ട, ആരാണ് വിവാദത്തിൽ പെട്ട രമേഷ് നാരായൺ?

Updated On: 

16 Jul 2024 14:22 PM

Who is Pandit Ramesh Narayan Music Director: എംടി വാസുദേവൻ നായരുടെ ആന്തോളജി മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ച് വേളയിലാണ് രമേഷ് നാരായൺ അസിഫ് അലിയുടെ കൈയ്യിൽ നിന്നും പുരസ്കാരം വാങ്ങാൻ വിസമ്മതിച്ചത്.

1 / 8ഹിന്ദുസ്ഥാനി സംഗീതജ്ഞനും മലയാള സിനിമയിലെ സംഗീത സംവിധായകനുമാണ് രമേഷ് നാരായൺ. പണ്ഡിറ്റ് രമേഷ് നാരായൺ എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. (Image Courtesy : Instagram)

ഹിന്ദുസ്ഥാനി സംഗീതജ്ഞനും മലയാള സിനിമയിലെ സംഗീത സംവിധായകനുമാണ് രമേഷ് നാരായൺ. പണ്ഡിറ്റ് രമേഷ് നാരായൺ എന്നാണ് സംഗീത ലോകത്ത് അറിയപ്പെടുന്നത്. (Image Courtesy : Instagram)

2 / 8

പണ്ഡിറ്റ് ജസ്രാജിൻ്റെ ശിഷ്യനായ രമേഷ് നാരായൺ ഡോക്യുമെൻ്ററി ടെലിവിഷൻ പരിപാടികൾക്ക് സംഗീതം നൽകിയാണ് സംഗീത സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്നത്. (Image Courtesy : Instagram)

3 / 8

1993ൽ മഗ്‌രിബ് എന്ന സിനിമയ്ക്കാണ് രമേഷ് നാരായൺ ആദ്യമായി സംഗീതം നൽകുന്നത്. ഓഫ് ടോപിക് ചിത്രങ്ങൾക്ക് സംഗീതം നൽകിയ രമേഷ് നാരായൺ 'മകൾക്ക്' എന്ന ജയരാജ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായകുന്നത്. (Image Courtesy : Instagram)

4 / 8

തുടർന്ന് 2005ൽ ഡോ ബിജു ഒരുക്കിയ സെയ്റ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് രമേഷ് നാരായണിന് ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. തുടർന്ന് 2006 ഇറങ്ങിയ ലെനിൻ രാജേന്ദ്രൻ ചിത്രം രാത്രിമഴയിലെ സംഗീതത്തിനും രമേഷ് നാരായണിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. (Image Courtesy : Instagram)

5 / 8

തുടർന്ന് മഞ്ചാടിക്കുരു, പരദേശി, ആദാമിൻ്റെ മകൻ അബു, വീട്ടിലേക്കുള്ള വഴി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് രമേഷ് നാരായൺ സംഗീത നൽകിട്ടുണ്ട്. ശേഷം 2014 വൈറ്റ് ബോയ്സ എന്ന സിനിമയ്ക്ക് രമേഷ് നാരായൺ മൂന്നാമതായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. (Image Courtesy : Instagram)

6 / 8

2015ൽ എന്ന് നിൻ്റെ മൊയ്തീൻ, ഇടവപാതി എന്ന സിനിമകളുടെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള ചലച്ചിത്ര പുരസ്കാരം നേടി. 2014ൽ അപ്സരസ്, സൂര്യകാന്ത് എന്ന തമിഴ്, സംസ്കൃത ചിത്രങ്ങൾക്കാണ് മലയാളത്തിന് പുറമെ രമേഷ് നാരായൺ സംഗീതം നൽകിട്ടുള്ളത്. (Image Courtesy : Instagram)

7 / 8

രമേഷ് നാരായണിൻ്റെ ഭാര്യ ഹേമയും കർണാട്ടിക് സംഗീതജ്ഞയാണ്. മക്കളയ മധുവന്തിയും മധുശ്രീയും ഗാന മേഖലയിൽ തന്നെ പ്രവർത്തിക്കുന്നവരാണ്. മധുശ്രീ പിന്നണി ഗായികയുമാണ്. ((Image Courtesy : Instagram)

8 / 8

എംടി വാസുദേവൻ നായരുടെ മനോരഥങ്ങളിലൂടെ എന്ന ആന്തോളജിയിൽ സ്വർഗം തുറക്കുന്ന സമയം എന്ന ഭാഗത്തിന് സംഗീതം നൽകുന്നത് രമേഷ് നാരായൺ. ഈ ആന്തോളജിയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് അസിഫ് അലിയുമായിട്ടുള്ള വിവാദ സംഭവം നടക്കുന്നത് (Image Courtesy : Instagram)

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ