പലിശ കൂടുതൽ വേണോ? ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ കിട്ടുക... അറിയണം ഇക്കാര്യങ്ങൾ | which bank give more Interest, fixed Deposit Interests ​in indian banks, check the details in malayalam Malayalam news - Malayalam Tv9

Fixed Deposit Interest: പലിശ കൂടുതൽ വേണോ? ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ കിട്ടുക… അറിയണം ഇക്കാര്യങ്ങൾ

Published: 

07 Sep 2024 10:55 AM

Fixed Deposit Interest: ഏത് ബാങ്കിലാണ് ഏറ്റവും കൂടുതൽ പലിശ എന്നുള്ളത് അറിഞ്ഞ് നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം നിങ്ങൾക്ക് സ്വന്തമാക്കാം. പലരും ശ്രദ്ധികാതെ പോകുന്ന കാര്യമാണ് ഇത്. അത്തരത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന ചില ബാങ്കുകൾ പരിജയപ്പെടാം.

1 / 7നിക്ഷേം

നിക്ഷേം നടത്താൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എന്നാൽ വെറുതെ ഒരു ബാങ്കിൽ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. അതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഏത് ബാങ്കിലാണ് ഏറ്റവും കൂടുതൽ പലിശ എന്നുള്ളത് അറിഞ്ഞ് നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം നിങ്ങൾക്ക് സ്വന്തമാക്കാം. പലരും ശ്രദ്ധികാതെ പോകുന്ന കാര്യമാണ് ഇത്. അത്തരത്തിൽ കൂടുതൽ പലിശ ലഭിക്കുന്ന ചില ബാങ്കുകൾ പരിജയപ്പെടാം. (Image Credits: GettyImages)

2 / 7

രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ ഏങ്ങനെയാണെന്ന് നോക്കാം. (Image Credits: GettyImages)

3 / 7

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സാധാരണ പൗരന്മാർക്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിനാണ് അവസരം നൽകുന്നത്. ഇതിന് 6.5 ശതമാനം പലിശയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത്.(Image Credits: GettyImages)

4 / 7

പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപം നൽകുന്നു. ഇതിന് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവും പലിശ ഈ അഞ്ച് വർഷ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, സാധാരണ പൗരന്മാർക്ക് 399 ദിവസത്തെ എഫ്ഡിയിൽ (മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം) 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികം പലിശയും ബാങ്ക് നൽകുന്നുണ്ട്. (Image Credits: GettyImages)

5 / 7

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് ഏഴ് ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടു കോടി രൂപക്ക് മുകളിൽ അഞ്ച് കോടി രൂപവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടുത്തിടെ എച്ച്ഡിഎഫ്‌സി ബാങ്ക് പരിഷ്‌കരിച്ചിരുന്നു. (Image Credits: GettyImages)

6 / 7

ഐസിഐസിഐ ബാങ്ക് അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് ഏഴ ശതമാനം പലിശ നൽകി വരുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ ഐസിഐസിഐ ബാങ്ക് നൽകുന്നുണ്ട്. (Image Credits: GettyImages)

7 / 7

പഞ്ചാബ് നാഷണൽ ബാങ്ക് സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.5 ഉം ഏഴും ശതമാനം പലിശയാണ് ഇവർ നൽകുന്നത്. അതേസമയം 400 ദിവസത്തെ എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. (Image Credits: GettyImages)

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version