വാട്സപ്പിൽ ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാം; പുതിയ ഫീച്ചർ എത്തുന്നു | Whatsapp To Let Users Add Their Instagram Account Feature Out For iOS Beta Testers Malayalam news - Malayalam Tv9

Whatsapp: വാട്സപ്പിൽ ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാം; പുതിയ ഫീച്ചർ എത്തുന്നു

abdul-basith
Published: 

19 Mar 2025 14:37 PM

Whatsapp Instagram Feature: ഇനിമുതൽ ഉപഭോക്താക്കൾക്ക് വാട്സപ്പിൽ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ചെയ്യാം. നിലവിൽ വാട്സപ്പ് ഐഒഎസിൻ്റെ ബീറ്റ വേർഷനിലാണ് ഇത് ലഭ്യമായിട്ടുള്ളത്.

1 / 5വാട്സപ്പിൽ ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിൻ ചെയ്തുവെക്കാനുള്ള ഫീച്ചർ എത്തുന്നു എന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ വാട്സപ്പിൻ്റെ ഐഒഎസ് ആപ്പിലാവും ഈ ഫീച്ചർ എത്തുക. വാട്സപ്പ് ഐഒഎസിൻ്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിൽ ഈ ഇത് പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. (Image Courtesy - Pexels)

വാട്സപ്പിൽ ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിൻ ചെയ്തുവെക്കാനുള്ള ഫീച്ചർ എത്തുന്നു എന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ വാട്സപ്പിൻ്റെ ഐഒഎസ് ആപ്പിലാവും ഈ ഫീച്ചർ എത്തുക. വാട്സപ്പ് ഐഒഎസിൻ്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിൽ ഈ ഇത് പരീക്ഷിച്ചുതുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. (Image Courtesy - Pexels)

2 / 5ആദ്യ ഘട്ടത്തിൽ വാട്സപ്പ് അക്കൗണ്ടിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലിങ്ക് ചെയ്ത് വെക്കാനുള്ള ഓപ്ഷനാണ് ഉണ്ടാവുക. പിന്നീട് മെറ്റയുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ലിങ്ക് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. മെറ്റയോ വാട്സപ്പോ ഔദ്യോഗികമായി ഈ വാർത്ത പുറത്തുവിട്ടിട്ടില്ല. (Image Courtesy - Pexels)

ആദ്യ ഘട്ടത്തിൽ വാട്സപ്പ് അക്കൗണ്ടിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലിങ്ക് ചെയ്ത് വെക്കാനുള്ള ഓപ്ഷനാണ് ഉണ്ടാവുക. പിന്നീട് മെറ്റയുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ലിങ്ക് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. മെറ്റയോ വാട്സപ്പോ ഔദ്യോഗികമായി ഈ വാർത്ത പുറത്തുവിട്ടിട്ടില്ല. (Image Courtesy - Pexels)

3 / 5

ഐഒഎസ് വാട്സപ്പ് ബീറ്റ വേർഷൻ 25.7.10.70ലാണ് പുതിയ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. വാട്സപ്പ് പ്രൊഫൈൽ ചിത്രത്തിനും പേരിനും താഴെയാവും ഇൻസ്റ്റഗ്രാം ലിങ്ക് പ്രത്യക്ഷപ്പെടുക. പുതിയ ഫീച്ചറിൻ്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എല്ലാ ബീറ്റ യൂസേഴ്സിനും ഈ ഫീച്ചർ ലഭ്യമായിട്ടില്ല. (Image Courtesy - Pexels)

4 / 5

പ്രൊഫൈൽ പിക്ച, സ്റ്റാറ്റസ് തുടങ്ങിയവ പോലെ ആർക്കൊക്കെ ഈ ഇൻസ്റ്റഗ്രാം ലിങ്ക് കാണണമെന്നും തീരുമാനിക്കാം. എവരിവൺ, മൈ കോണ്ടാക്ട്സ്, നോബഡി തുടങ്ങി പ്രൈവസി സെറ്റിങ്സ് ഇതിലുണ്ടാവും. വാട്സപ്പിൽ നിർബന്ധമായും ഇൻസ്റ്റഗ്രാം പ്രൊഫൈൽ ലിങ്ക് ചെയ്യണമെന്നില്ല. ആവശ്യമുള്ളവർ മാത്രം ചെയ്താൽ മതിയാവും. (Image Courtesy - Pexels)

5 / 5

ഫേസ്ബുക്ക്, ത്രെഡ്സ് തുടങ്ങി മെറ്റയ്ക്ക് കീഴിലുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വൈകാതെ തന്നെ ഇങ്ങനെ ലിങ്ക് ചെയ്യാനാവും. ഒപ്പം, ആൻഡ്രോയ്ഡിൻ്റെ വാട്സപ്പ് ആപ്പിലും ഈ സൗകര്യമെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഫീച്ചറിൻ്റെ സ്റ്റേബിൾ വേർഷൻ എപ്പോൾ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. (Image Courtesy - Pexels)

തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ