വാട്‌സ്ആപ്പിൽ ഇനി ഡോക്യുമെന്റ് സ്‌കാനറും; ഫീച്ചർ ലഭിക്കുക ആർക്കെല്ലാം? | WhatsApp introduces new document scanning feature, here is how it works and who will get Malayalam news - Malayalam Tv9

Whatsapp Document Scanner: വാട്‌സ്ആപ്പിൽ ഇനി ഡോക്യുമെന്റ് സ്‌കാനറും; ഫീച്ചർ ലഭിക്കുക ആർക്കെല്ലാം?

Published: 

07 Jan 2025 21:15 PM

WhatsApp Document Scanner Feature: ഇനി വാട്സ്ആപ്പ് ക്യാമറയിലൂടെ ഡോക്യുമെന്റുകൾ എളുപ്പത്തിൽ സ്‌കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഈ ഫീച്ചർ ഐ ഫോണിൽ മാത്രമേ ലഭിക്കകയുള്ളൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റ് യൂസർമാർക്ക് ഈ സേവനം എന്ന് മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

1 / 5നമ്മൾ എല്ലാവരും ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന ഒന്നാണ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യൂസേർസിന് ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്യുമെന്റ് സ്‌കാനിങ് ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.

നമ്മൾ എല്ലാവരും ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്ന ഒന്നാണ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് യൂസേർസിന് ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്യുമെന്റ് സ്‌കാനിങ് ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.

2 / 5

ഇനി വാട്സ്ആപ്പ് ക്യാമറയിലൂടെ ഡോക്യുമെന്റുകൾ എളുപ്പത്തിൽ സ്‌കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഈ ഫീച്ചർ ഐ ഫോണിൽ മാത്രമേ ലഭിക്കകയുള്ളൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

3 / 5

എന്നാൽ മറ്റ് യൂസർമാർക്ക് ഈ സേവനം എന്ന് മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാവിയിൽ ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാട്‌സ്ആപ്പ് ബിസിനസിലും ഈ ഫീച്ചർ ലഭ്യമായിട്ടില്ല.

4 / 5

പുതിയ അപ്ഡേറ്റ് iOS 24.25.89 പതിപ്പിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യയിലെ പല ഐഒഎസ് ഉപയോക്താക്കൾക്കും ഈ അപ്‌ഡേഷൻ ലഭ്യമായിട്ടുണ്ട്. പുതിയ ഫീച്ചർ ക്രമേണ എല്ലാ ഫോണുകളിലും ലഭ്യമാകുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.

5 / 5

ഐഫോണിൽ വാട്‌സ്ആപ്പ് ഓപ്പൺ ചെയ്ത് ബോട്ടം ബാറിലെ പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്താൽ പുതിയ ഫീച്ചർ കാണാം. അതിൽ ഡോക്യുമെന്റ്‌സ് സെലക്ട് ചെയ്യണം. ഇതിലെ സ്‌കാൻ ഡോക്യുമെന്റ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഇൻ-ആപ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാം.

ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം