മെസേജുകള്‍ അയച്ചിട്ട് പോയില്ലേ? വാട്‌സാപ്പ് ചെറിയൊരു 'പണി' തന്നതാണ്; ആപ്പുകളെല്ലാം ആപ്പിലാക്കിയെന്ന് ഉപയോക്താക്കള്‍ | WhatsApp down for several users, issues reported in uploading status, sending messages Malayalam news - Malayalam Tv9

WhatsApp down: മെസേജുകള്‍ അയച്ചിട്ട് പോയില്ലേ? വാട്‌സാപ്പ് ചെറിയൊരു ‘പണി’ തന്നതാണ്; ആപ്പുകളെല്ലാം ആപ്പിലാക്കിയെന്ന് ഉപയോക്താക്കള്‍

jayadevan-am
Published: 

12 Apr 2025 18:37 PM

WhatsApp down for several users: നിരവധി ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷമായിരുന്നു പലര്‍ക്കും വാട്‌സാപ്പ് സേവനത്തില്‍ തടസം നേരിട്ടത്. വാട്‌സാപ്പിന് പുറമെ യുപിഐ പ്ലാറ്റ്‌ഫോമുകളിലും ഇന്ന് തടസം നേരിട്ടിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ ആപ്പുകളില്‍ തടസം നേരിട്ടു

1 / 5ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായി. എന്നാല്‍ പിന്നീട് ചില ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷമായിരുന്നു പലര്‍ക്കും വാട്‌സാപ്പ് സേവനത്തില്‍ തടസം നേരിട്ടത് (Image Credits: Getty)

ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായി. എന്നാല്‍ പിന്നീട് ചില ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ശേഷമായിരുന്നു പലര്‍ക്കും വാട്‌സാപ്പ് സേവനത്തില്‍ തടസം നേരിട്ടത് (Image Credits: Getty)

2 / 5പലര്‍ക്കും സന്ദേശങ്ങള്‍ അയക്കാന്‍ സാധിച്ചില്ല. ചിലര്‍ക്ക് ഗ്രൂപ്പുകളില്‍ മാത്രം സന്ദേശം അയക്കുന്നതില്‍ തടസം നേരിട്ടു. എന്നാല്‍ എല്ലാവര്‍ക്കും തടസങ്ങള്‍ നേരിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പലര്‍ക്കും സന്ദേശങ്ങള്‍ അയക്കാന്‍ സാധിച്ചില്ല. ചിലര്‍ക്ക് ഗ്രൂപ്പുകളില്‍ മാത്രം സന്ദേശം അയക്കുന്നതില്‍ തടസം നേരിട്ടു. എന്നാല്‍ എല്ലാവര്‍ക്കും തടസങ്ങള്‍ നേരിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

3 / 5നിരവധി പേര്‍ക്ക് വാട്‌സാപ്പ് സേവനം തടസപ്പെട്ടതായി ഡൗണ്‍ഡിറ്റക്ടറില്‍ വ്യക്തമാണ്. മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപയോക്താക്കള്‍ ആശങ്ക ഉന്നയിച്ചു.

നിരവധി പേര്‍ക്ക് വാട്‌സാപ്പ് സേവനം തടസപ്പെട്ടതായി ഡൗണ്‍ഡിറ്റക്ടറില്‍ വ്യക്തമാണ്. മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപയോക്താക്കള്‍ ആശങ്ക ഉന്നയിച്ചു.

4 / 5

ചില ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ല. തടസത്തിനുള്ള കാരണം വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരി 28നും തടസം നേരിട്ടിരുന്നു.

5 / 5

വാട്‌സാപ്പിന് പുറമെ യുപിഐ പ്ലാറ്റ്‌ഫോമുകളിലും ഇന്ന് തടസം നേരിട്ടിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ ആപ്പുകളില്‍ തടസം നേരിട്ടു. ആപ്പുകള്‍ ഇന്ന് ആപ്പിലാക്കിയെന്നാണ് ഉപയോക്താക്കളുടെ പരിഹാസം.

ചെത്തിപ്പൂവിന്റെ ഗുണങ്ങൾ അറിയാമോ?
ലവ് ബേർഡ്സ് വളർത്തുന്നവരാണോ നിങ്ങൾ?
പ്ലം കഴിക്കാന്‍ മടിവേണ്ട ശരീരത്തിന് നല്ലതാണ്‌
തിരിഞ്ഞുകൊത്തും, ഇവരെ വിശ്വസിക്കരുത്