5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diwali 2024: ദീപാവലിക്ക് സ്വർണമാണോ വെള്ളിയാണോ വാങ്ങേണ്ടത്? അറിയേണ്ടതെല്ലാം

Dhanteras Celebration: അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ ആരംഭമാണ് ധൻതേരസ്. ഈ ദിവസം സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾ വാങ്ങണമെന്നാണ് ആചാരം.

nandha-das
Nandha Das | Updated On: 25 Oct 2024 16:53 PM
ഇന്ത്യക്കാരുടെ പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരുടെ വലിയ ആഘോഷമാണ് ദീപാവലി. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ദീപങ്ങളുടെ ഉത്സവമാണിത്. ദീപങ്ങൾ ഒരുക്കിയും, മധുരപലഹാരങ്ങൾ കൈമാറിയും, പടക്കം പൊട്ടിച്ചുമെല്ലാമാണ് ദീപാവലി ആഘോഷിക്കുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ദീപാവലി ആഘോഷത്തിന്റെ തുടക്കമാണ് ധൻതേരസ് എന്ന് പറയുന്നത്. ധൻതേരസ് എന്ന വാക്ക് ഉരുത്തിരിഞ്ഞ് വന്നത് 'ധൻ', 'തേരസ്' എന്നീ രണ്ട് വാക്കുകളിൽ നിന്നുമാണ്. ഇതിൽ 'ധൻ' സമ്പത്തിനെയും, 'തേരസ്' ചന്ദ്രചക്രത്തിന്റെ പതിമൂന്നാം ദിനത്തേയും സൂചിപ്പിക്കുന്നു. ഈ വർഷം 2024 ഒക്ടോബർ 29-നാണ് ധന്‍തേരസ് ആഘോഷം.  (Image Credits: Ritesh Shukla/Getty Images Creative)

1 / 6
ആരോഗ്യത്തിന്റെയും ആയുർവേദത്തിന്റെയും ദേവതയായ ധന്വന്തരി, പാലാഴി കടഞ്ഞപ്പോൾ ഉയർന്നു വന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം. ധൻതേരസ് ദിനത്തിൽ, ധനത്തിന്റെ അധിപനായ കുബേരനെയും മഹാലക്ഷ്മിയെയും ഭക്തർ ആരാധിക്കുന്നു. സ്വർണം, വെള്ളി, ചെമ്പ് മുതലായ ലോഹങ്ങൾ ഈ ദിവസം വാങ്ങുന്നത് സമ്പത്ത് വർധിപ്പിക്കുമെന്നാണ് വിശ്വാസം. ദീപാവലി ദിനത്തിൽ ആരാധിക്കുന്ന ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങൾ വാങ്ങുന്നതും ഇതേ ദിനമാണ്.  (Image Credits: PTI/Getty Images Creative)

2 / 6
ധന്‍തേരസ് ദിനത്തില്‍ സ്വർണം വാങ്ങുന്നതും വെള്ളി വാങ്ങുന്നതും ഉചിതം തന്നെയാണ്. എന്നിരുന്നാലും, സ്വർണത്തിന് വിപണി മൂല്യം കൂടുതലായത് കൊണ്ടുതന്നെ ഇവ ഒരു നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. സ്വർണ വില ഉയർന്നും താഴ്ന്നും നിൽക്കാറുണ്ടെങ്കിലും, സ്വർണത്തിന്റെ മൂല്യം ഒരിക്കലും ഇല്ലാതാകുന്നില്ല. ഇവ അലങ്കാരത്തിന് മാത്രമല്ല ഐശ്വര്യത്തിനായും ഉപയോഗിക്കുന്നു.  (Image Credits: NurPhoto/Getty Images Creative)

3 / 6
സ്വർണവുമായി താരതമ്യപ്പെടുത്തുമ്പോൾ വെള്ളിക്ക് വില കുറവാണ്. വിലയേറിയ ലോഹങ്ങൾ വാങ്ങി പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് വെള്ളി വാങ്ങാം. സ്വർണം പോലെ തന്നെ വെള്ളിയും ഐശ്വര്യത്തിന്റെ പ്രതീകം തന്നെയാണ്. അതിനാൽ, ധൻതേരസിന് വെള്ളി വാങ്ങിയാലും വീട്ടിൽ സമ്പത്തും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് സാരം. (Image Credits: Hindustan Times/Getty Images Creative)

4 / 6
ധൻതേരസ് ദിവസം പൂജയ്ക്ക് മുമ്പായി ഗണപതിയെ കുളിപ്പിച്ച് ചന്ദനം ചാർത്തി, ചുവന്ന വസ്ത്രം അണിയിച്ച് ശേഷം നിവേദ്യം നൽകണം. ഗണപതി മന്ത്രങ്ങൾ ജപിച്ച് പ്രാർത്ഥിക്കുകയും വേണം. അതിനുശേഷം, സന്ധ്യാസമയത്ത് വടക്ക് ദിശയില്‍ കുബേരനെയും ധന്വന്തരിയെയും സ്ഥാപിച്ച ശേഷം, അതിന്റെ മുമ്പിൽ നെയ്യ് വിളക്ക് കത്തിക്കും. തുടർന്ന്, കുബേരന് വെളുത്ത മധുരപലഹാരങ്ങളും ധന്വന്തരിക്ക് മഞ്ഞ മധുരപലഹാരങ്ങളും നിവേദിച്ച് പൂജിക്കുന്നു. (Image Credits: Guido Dingemans, De Eindredactie/Getty Images Creative)

5 / 6
ഈ ദിവസം വീടും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നു. കൂടാതെ, പുതുതായി വാങ്ങിയ ഉപ്പ് അന്നേ ദിവസം വീടിന് ചുറ്റും വിതറുന്നത് നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കുമെന്നാണ് വിശ്വാസം. (Image Credits: NurPhoto/Getty Images Creative)

6 / 6