കൊല്ലവർഷത്തിന് 1200 വയസ്... കൊല്ലം കണക്ക് പിറന്ന ആ കഥ അറിയുമോ? | what-is-the-origin-of-the-malayalam-era-calendar-kerala-history-and-importance-of-kollavarsham-know-the-details Malayalam news - Malayalam Tv9

Malayalam Kollavarsham History: കൊല്ലവർഷത്തിന് 1200 വയസ്… കൊല്ലം കണക്ക് പിറന്ന ആ കഥ അറിയുമോ?

Updated On: 

17 Aug 2024 18:28 PM

Importance of kollavarsham: കേരളക്കരയ്ക്കിത് പതിമൂന്നാം നൂറ്റാണ്ടാണ്. ഐകരൂപ്യമുള്ള ഒരുവര്‍ഷഗണനാരീതി ലഭിച്ചിട്ട് 1200 വര്‍ഷം തികയുന്നു. മലയാളികള്‍ക്ക് പല കാര്യങ്ങളിലും പ്രധാനപ്പെട്ടതാണ് കൊല്ലവര്‍ഷം അഥവാ മലയാള വര്‍ഷം.

1 / 5വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മങ്ങള്‍ക്കു മുഹൂര്‍ത്തം തീരുമാനിക്കാനും കാര്‍ഷിക കലണ്ടര്‍ ഉള്‍പ്പെടെ നമ്മള്‍ കൊല്ലവര്‍ഷത്തെയാണ് അടിസ്ഥാനമാക്കുന്നത്.

വിവാഹം ഉള്‍പ്പെടെയുള്ള മംഗളകര്‍മങ്ങള്‍ക്കു മുഹൂര്‍ത്തം തീരുമാനിക്കാനും കാര്‍ഷിക കലണ്ടര്‍ ഉള്‍പ്പെടെ നമ്മള്‍ കൊല്ലവര്‍ഷത്തെയാണ് അടിസ്ഥാനമാക്കുന്നത്.

2 / 5

നമ്പൂതിരിമാര്‍ കൊല്ലത്തു വന്നപ്പോള്‍ സപ്തര്‍ഷിവര്‍ഷത്തിന്റെ പത്താമത്തെ ആവൃത്തിക്ക് ആരംഭിച്ചതാണ് കൊല്ലവര്‍ഷമെന്ന് കേരളചരിത്രം എഴുതിയ ശ്രീധരമേനോനെപ്പോലുള്ള ചരിത്രകാരന്‍മാര്‍ അംഗീകരിക്കുന്നു.

3 / 5

ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കടകത്തില്‍ അവസാനിക്കുന്ന 12 മാസങ്ങളാണ് ഒരു കൊല്ലവര്‍ഷം. സൂര്യന്‍ സഞ്ചരിക്കുന്ന 12 രാശികളായ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിവയാണ് 12 മാസങ്ങള്‍.

4 / 5

എഡി 825-ല്‍ കൊല്ലവര്‍ഷം തുടങ്ങിയതെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ചേരരാജാക്കന്മാരില്‍ പ്രബലനായ രാജശേഖര കുലശേഖരന്റെ കാലത്താണ് കൊല്ലവര്‍ഷം ഉദയംചെയ്തതെന്നാണ് ഒരു വാദം. എ.ഡി 825 ജൂലായ് 25ന് കൊല്ലം ഒന്നാം വര്‍ഷം ചിങ്ങം ഒന്നാംതീയതി പിറന്നു.

5 / 5

വേണാട്ട് രാജ്യത്തെ ശ്രീവല്ലഭന്‍ കോതയുടെ മാമ്പിള്ളി ശാസനമാണ് (കൊല്ലവര്‍ഷം 149) കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ രേഖ.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ