ഇന്ത്യയുടെയും യുഎസിന്റെയും 'മിഷന്‍ 500 എന്താണ്? ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്‌ | What is Mission 500 announced by India and US, All you need to know about the goals of both countries regarding bilateral trade Malayalam news - Malayalam Tv9

Mission 500: ഇന്ത്യയുടെയും യുഎസിന്റെയും ‘മിഷന്‍ 500 എന്താണ്? ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്‌

jayadevan-am
Published: 

17 Feb 2025 17:41 PM

India US Mission 500 : ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് 'മിഷന്‍ 500' പ്രഖ്യാപിച്ചത്. ഇതടക്കം നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത ചില കാര്യങ്ങള്‍ പരിശോധിക്കാം

1 / 5ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും തീരുമാനം. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിനായി 'മിഷന്‍ 500' എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് (Image Credits : Social Media)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും തീരുമാനം. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിനായി 'മിഷന്‍ 500' എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് (Image Credits : Social Media)

2 / 5ഇതുപ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയലധികം വര്‍ധിപ്പിച്ച് 500 ബില്യണ്‍ ഡോളറാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷം അവസാനത്തടെ ബഹുമേഖല ഉഭയകക്ഷി വ്യാപാര കരാറിന്റെ പ്രാഥമിക ഘട്ടം ചര്‍ച്ച ചെയ്യാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് (Image Credits : Social Media)

ഇതുപ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയലധികം വര്‍ധിപ്പിച്ച് 500 ബില്യണ്‍ ഡോളറാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷം അവസാനത്തടെ ബഹുമേഖല ഉഭയകക്ഷി വ്യാപാര കരാറിന്റെ പ്രാഥമിക ഘട്ടം ചര്‍ച്ച ചെയ്യാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട് (Image Credits : Social Media)

3 / 5ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചുള്ള മുന്‍നടപടികളെ ട്രംപും മോദിയും സ്വാഗതം ചെയ്തു. വിവിധ മേഖലകളില്‍ യുഎസ് താല്‍പര്യമുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെ അമേരിക്ക സ്വാഗതം ചെയ്തു (Image Credits : Social Media)

ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചുള്ള മുന്‍നടപടികളെ ട്രംപും മോദിയും സ്വാഗതം ചെയ്തു. വിവിധ മേഖലകളില്‍ യുഎസ് താല്‍പര്യമുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെ അമേരിക്ക സ്വാഗതം ചെയ്തു (Image Credits : Social Media)

4 / 5

യുഎസിലേക്ക് ഇന്ത്യന്‍ മാമ്പഴങ്ങളുടെയും മാതളനാരങ്ങകളുടെയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളെ ഇന്ത്യയും പ്രശംസിച്ചു. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സഹകരിക്കാനാണ് ഇരുരാജ്യങ്ങളുടെയും ഉറച്ച തീരുമാനം (Image Credits : Social Media)

5 / 5

ഇന്ത്യയിലെയും യുഎസിലെയും വിവിധ വ്യവസായങ്ങളില്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് നിക്ഷേപം നടത്തുന്നതിന് അവസരമൊരുക്കുന്നതിനും തീരുമാനമായി. യുഎസിലെ വിവിധ രംഗങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ തുടര്‍ച്ചയായി നടത്തിയ നിക്ഷേപങ്ങളെ (ഏകദേശം 7.35 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന) നേതാക്കള്‍ സ്വാഗതം ചെയ്തു (Image Credits : Social Media)

തലച്ചോറിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കരുത്
ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ
പുലിപ്പല്ലിന്റെ പ്രത്യേകതകള്‍ എന്തൊക്കെ?
മാമ്പഴത്തിലെ കെമിക്കല്‍ കണ്ടെത്താം, അതും എളുപ്പത്തില്‍