5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marburg Virus: ജീവനെടുക്കുന്ന മാർബർ​ഗ് വെെറസ്; അറിയേണ്ടതെല്ലാം

Marburg Virus: മാർബർ​ഗ് വെെറസ് ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോ​ഗം മനുഷ്യരിലേക്ക് പകരുന്നത്.

athira-ajithkumar
Athira CA | Updated On: 08 Oct 2024 16:25 PM
എബോളയോളം മാരകമായ മാർബർ​ഗ് വെെറസ് ലോകത്ത് അതിവേ​ഗം പടർന്നുപിടിക്കുകയാണ്. റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധയെ തുടര്‍ന്ന് 12 പേർ മരിച്ചതായാണ് പുതിയ വാര്‍ത്ത. 50-ലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഴംതീനി വവ്വാലുകളിലൂടെയാണ് വെെറസിന്റെ വ്യാപനം.  (Image Credits: Getty Images)

1 / 6
1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലെ വാക്സിൻ ലാബിൽ ജോലി ചെയ്യുന്നവർക്കാണ് രോ​ഗം ആദ്യം സ്ഥിരീകരിച്ചത്. അങ്ങനെയാണ് രോഗത്തിന് ഈ പേര് വന്നത്. എബോള വൈറസിന്റെ കുടുംബമാണ് മാര്‍ബര്‍ വൈറസ്. രോഗലക്ഷണങ്ങള്‍ക്ക് സാമ്യതയുണ്ടെങ്കിലും എബോളയും മാര്‍ബര്‍ഗും രണ്ട് വൈറസുകളാണ് പടര്‍ത്തുന്നത്. ജീവനെടുക്കുന്ന മാർബർ​ഗ് വെെറസിന്റെ മരണ നിരക്ക് 88 ശതമാനമാണ്.  (Image Credits: Getty Images)

2 / 6
മാര്‍ബര്‍ഗ് വൈറസിന്റെയും ആവാസ കേന്ദ്രം ഗുഹയിലും ഖനികളിലും കഴിയുന്ന പഴംതീനി വവ്വാലുകളാണ്. ഇവയെ രോഗം ബാധിക്കില്ല. ഇവ രോഗാണുക്കളുടെ കാരിയറുകള്‍ ആയിരിക്കും. അതിനാല്‍ തന്നെ രോഗവ്യാപനം വ്യാപകമാകാന്‍ ഇടയുണ്ട്. ശരീരസ്രവങ്ങള്‍, ചര്‍മത്തിലെ മുറിവ്, മ്യൂക്കസ് സ്തരം, രക്തം, അണുബാധയുള്ള അവയവങ്ങള്‍, രോഗാണുക്കളുടെ സാന്നിധ്യമുള്ള പ്രതലങ്ങള്‍, തുണികള്‍ തുടങ്ങിയവ വഴിയാണ് ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും രോഗം ബാധിക്കാന്‍ ഇടയാക്കി.  (Image Credits: Getty Images)

3 / 6
പനി, തലവേദന, പേശി വേദന, വയറുവേദന, വയറിളക്കം, ഛർദ്ദി, രക്തസ്രാവം, മസ്തിഷ്ക ജ്വരം എന്നിവയാണ് രോ‌​ഗ ലക്ഷണങ്ങൾ. രോ​ഗം ​ഗുരുതരമാണെങ്കിൽ 9 ദിവസത്തിനകം രോ​ഗി മരണപ്പെടും.  (Image Credits: Getty Images)

4 / 6
നിലവിൽ മാർബർഗ് വൈറസിന്  ചികിത്സയില്ല. വാക്സിൻ കണ്ടുപിടിക്കാത്തതിനാൽ രോ​ഗ വ്യാപനം തടയുക മാത്രമാണ്  പോംവഴി. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ വ്യാപനം കുറയ്ക്കാനായി ക്വാറന്റെയ്നിൽ പ്രവേശിപ്പിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്തൽ, വേദനാ സംഹാരികൾ നൽകുക തുടങ്ങിയവയൊക്കെയാണ് പ്രധാനമായും ചെയ്യുന്നത്.  (Image Credits: Getty Images)

5 / 6
മാർബർ​ഗ് വെെറസിനെ പ്രതിരോധിക്കാനായി ആളുകൾ കയ്യുറകളും മറ്റും ധരിക്കണം. മൃഗങ്ങളുടെ മാംസവും മറ്റും കഴിക്കുന്നതിന് മുമ്പ്  നന്നായി പാകം ചെയ്യണം. മാർബർഗ് രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. രോഗികളെ സന്ദർശിച്ചതിന് ശേഷവും വീട്ടിലെ രോഗികളെ പരിചരിച്ചതിന് ശേഷവും കൈ നന്നായി അണുവിമുക്തമാക്കണം.  (Image Credits: Getty Images)

6 / 6
Latest Stories