മലയാള സിനിമയെ പിടിച്ചു കുലുക്കാൻ പോകുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് എന്താണ്? | What is Justice Hema Committee Report How It Going To Be Affect Malayalam Cinema Industry Malayalam news - Malayalam Tv9

Hema Committee Report : മലയാള സിനിമയെ പിടിച്ചു കുലുക്കാൻ പോകുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് എന്താണ്?

Published: 

19 Aug 2024 14:39 PM

Justice Hema Committee Report And Malayalam Cinema : ജൂലൈ 25-ാം തീയതിക്ക് മുമ്പ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്നായിരുന്നു വിവരാവകാശ കമ്മിഷൻ്റെ നിർദേശം. എന്നാൽ ഹൈക്കോടതി ഏർപ്പെടുത്തിയ താൽക്കാലിക വിലക്കിനെ തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് നീണ്ടും പോകുകയായിരുന്നു

1 / 7രാജ്യത്ത് ഒരു സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കുറിച്ച് പഠിക്കാനായി ആദ്യമായി നിയമിക്കുന്ന കമ്മീഷനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. 2017 ഫെബ്രുവരി മലയാളത്തിൽ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റിയെ നിയമിക്കുന്നത്.

രാജ്യത്ത് ഒരു സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കുറിച്ച് പഠിക്കാനായി ആദ്യമായി നിയമിക്കുന്ന കമ്മീഷനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. 2017 ഫെബ്രുവരി മലയാളത്തിൽ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റിയെ നിയമിക്കുന്നത്.

2 / 7

2017 ജൂലൈയിലാണ് സംസ്ഥാന സർക്കാർ റിട്ടേയർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മീഷനെ നിയോഗിക്കുന്നത്. മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയുമാണ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ.

3 / 7

സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഹേമ കമ്മിറ്റി വിവിധ പഠനങ്ങൾ നടത്തി. സിനിമയിലെ വിവിധ മേഖലയിൽ അത് ജൂനിയർ ആർട്ടിസ്റ്റ് മുതൽ നിർമാതാക്കൾ വരെയുള്ള സ്ത്രീകളുമായി സമിതി പ്രത്യേക അഭിമുഖം നടത്തി.

4 / 7

ശമ്പളത്തിലുള്ള സ്ത്രീ-പുരുഷ വേർതിരിവ്, നൽകുന്ന സൗകര്യങ്ങളിലെ വേർതിരിവ്, മറ്റ് വിവേചനങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് സമിതിക്ക് മുന്നിൽ തുറന്നുപറച്ചിലുകളുണ്ടായത്.

5 / 7

ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു

6 / 7

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ (image credits: social media

7 / 7

ഇതിനിടെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് വന്നത്. ജൂലൈ 25നകം റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവാകശ കമ്മീഷ്ണർ ഡോ. എഎ അബ്ദുൽ ഹക്കീം ഉത്തരവിട്ടത്. എന്നാൽ എല്ലാ വിവരങ്ങലും പുറത്ത് വിടില്ല. മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കാതെയുള്ള ഭാഗങ്ങൾ മാത്രമാണ് പുറത്തുവിടാനാണ് വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. ഇതെ തുടർന്ന് 300 പേജിലുള്ള റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്.

Related Stories
Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല
Nithya Menon: ‘ചില പ്രണയങ്ങള്‍ അങ്ങനെയാണ്’; നിത്യ മേനോന് നന്ദി പറഞ്ഞ് ജോണ്‍ കൊക്കന്‍
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ