5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beauty Parlor Stroke Syndrome: ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്താണ്? ഇവയാണ് ലക്ഷണങ്ങൾ

Beauty Parlor Stroke Syndrome: 1992 ലാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിന്റെ ആദ്യ കേസ് കണ്ടെത്തുന്നത്.ബ്രെയിനിലേക്ക് രക്തം പ്രവഹിക്കുന്നത് കഴുത്തിലെ നാല് രക്തക്കുഴലുകളാണ് പ്രധാനമായും. മുമ്പിലുള്ള രക്തക്കുഴലുകളെ കരോട്ടിക് ആർട്ടറീസ് എന്നും പുറകിലുള്ളവയെ വെർട്ടിബ്രൽ ആർട്ടറീസ് എന്നും വിളിക്കുന്നു.

neethu-vijayan
Neethu Vijayan | Published: 29 Sep 2024 19:03 PM
സലൂണിൽ മുടിവെട്ടുന്നയാൾ തല മസാജ് ചെയ്തതോടെ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ മുടി വെട്ടാനെത്തിയ ബല്ലാരി സ്വദേശിയായ മുപ്പതുകാരനാണ് ​മരണത്തിന് കീഴടങ്ങിയത്. മുടിവെട്ടിയയാൾ മസാജ് ചെയ്യുന്നതിനിടെ കഴുത്ത് പിടിച്ച് ബലമായി വെട്ടിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. (Image Credits: Gettyimages)

1 / 5
വീട്ടിലെത്തി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവാവിന്റെ സംസാരശേഷി നഷ്ടപ്പെട്ടു. പിന്നീട് ഇടതുവശത്ത് തളർച്ച അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നേരത്തേ ​​ഹെയർവാഷിനായി ബ്യൂട്ടിപാർലറിൽ എത്തിയ അമ്പതുകാരിക്കും സമാനമായ അവസ്ഥ കണ്ടെത്തിയിരുന്നു. 'ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. (Image Credits: Gettyimages)

2 / 5
1992 ലാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിന്റെ ആദ്യ കേസ് കണ്ടെത്തുന്നത്. തല ഒരു പ്രത്യേക ബേസിനിലേക്ക് കിടത്തിയ ശേഷമാണ് ബ്യൂട്ടിപാർലറുകളിൽ തല കഴുകുന്നത്. ഈ ബേസിനിൽ കിടക്കുമ്പോൾ കഴുത്തിന്റെ പുറകിലുള്ള ഒരു പ്രധാന രക്തകുഴൽ അമർന്ന് പോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്.(Image Credits: Gettyimages)

3 / 5
തലച്ചോറുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഇത്തരത്തിൽ അമരുന്നത്. അതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ബ്രെയിനിലേക്ക് രക്തം പ്രവഹിക്കുന്നത് കഴുത്തിലെ നാല് രക്തക്കുഴലുകളാണ് പ്രധാനമായും. മുമ്പിലുള്ള രക്തക്കുഴലുകളെ കരോട്ടിക് ആർട്ടറീസ് എന്നും പുറകിലുള്ളവയെ വെർട്ടിബ്രൽ ആർട്ടറീസ് എന്നും വിളിക്കുന്നു. (Image Credits: Gettyimages)

4 / 5
തലകറക്കം അനുഭവപ്പെടുക, ഛർദി, കഴുത്തിന് വേദന ഉണ്ടാവുക, സംസാരിക്കുമ്പോൾ വ്യക്തമാവാതിരിക്കുക, കാഴ്ച മങ്ങുക, ഒരുവശം തരിപ്പ് അനുഭവപ്പെടുക, ബാലൻസ് നഷ്ടപ്പെടുക, കഴുത്തിൽ വേദന എന്നിവയാണ് ബ്യൂട്ടിപാർലർ സ്‌ട്രോക്ക് സിൻഡ്രോമിൻ്റെ പ്രധാന ലക്ഷണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. (Image Credits: Gettyimages)

5 / 5
Latest Stories