5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Flying in Thunderstorms: വിമാനത്തിന് ഇടിമിന്നലേറ്റാല്‍ യാത്രക്കാര്‍ക്ക് ഷോക്കടിക്കുമോ? രഹസ്യമുണ്ട്!!!

Do Airplanes Fly Through Thunderstorms: യാത്രകള്‍ പോകാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. യാത്രകള്‍ എപ്പോഴെങ്കിലും വിമാനത്തിലാക്കണമെന്ന ആഗ്രഹവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആകാശത്ത് കൂടി പറക്കുന്ന ഈ വാഹനവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിഗൂഢതകളാണ് ഒളിഞ്ഞിരിക്കുന്നത്.

shiji-mk
SHIJI M K | Published: 16 Sep 2024 20:44 PM
വിമാനവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും നമുക്കുണ്ടാകും, അവയിലൊന്നാണ് വിമാനത്തിന് മഴ കൊള്ളുമോ ഇടിമിന്നലേല്‍ക്കുമോ എന്നത്. ഭൂമിയിലും അന്തരീക്ഷത്തിലുമുള്ള എല്ലാ വസ്തുക്കള്‍ക്കും ഇടിമിന്നലേല്‍ക്കാറുണ്ട്. (NurPhoto/Getty Images Editorial)

1 / 5
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിദിനം 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ ഇടിമിന്നലുകള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഇവിടെയാണ് നിങ്ങളുടെ സംശയം പ്രസക്തമാകുന്നത്. ആത്യാന്തികമായി വിമാനം എന്നത് ഒരു ലോഹപ്പെട്ടിയാണ്. ഒരു വിമാനത്തിന് ശരാശരി 1000 മണിക്കൂര്‍ പറക്കുമ്പോള്‍ ഒരു തവണയെങ്കിലും മിന്നലേല്‍ക്കുന്നുണ്ട്. (Image Credits :PTI)

2 / 5
മഴമേഘങ്ങളെ ഒഴിവാക്കി സഞ്ചരിക്കാന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം വിമാനത്തിലുണ്ട്. ടേക്കോഫിന്റെ സമയത്തും ലാന്‍ഡിങ് സമയത്തുമാണ് വിമാനത്തിന് ഇടിമിന്നലേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്. കാരണം താഴ്ന്ന മേഖലയിലാണ് ഇടിമഴ മേഘങ്ങളുടെ സാന്നിധ്യം കൂടുതലായുള്ളത്. (NurPhoto/Getty Images Editorial)

3 / 5
ഇങ്ങനെ ഇടിമിന്നലേല്‍ക്കുമ്പോള്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് ചോദ്യമെങ്കില്‍, വിമാനം ഒരു ലോഹപ്പെട്ടിയായതിനാല്‍ തന്നെ സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് ഉത്തരം. വിമാനത്തിന്റെ ഫ്യൂസിലജ് അല്ലെങ്കില്‍ ആവരണം അലൂമിനിയം ചേര്‍ന്ന സംയുക്ത പദാര്‍ഥങ്ങള്‍ കൊണ്ടുള്ളതാണ്. ഇത് ഇടിമിന്നലേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുത പ്രവാഹം വാലിന്റെ അറ്റത്തേക്ക് ഒഴുകാന്‍ സഹായിക്കുന്നു. (NurPhoto/Getty Images Editorial)

4 / 5
പ്രധാനമായും മിന്നല്‍ ഏല്‍ക്കുന്നത് വിമാനത്തിന്റെ കൂര്‍ത്ത ഭാഗങ്ങളിലാണ്. വിമാനത്തിന്റെ ചിറകിലോ മറ്റോ ആണോ ഇത് സംഭവിക്കുന്നത്. വിമാനത്തിന്റെ ഇന്ധന ടാങ്ക് മിന്നലേല്‍ക്കാന്‍ സാധ്യതയില്ലാത്തയിടത്തുമാണ് സ്ഥാപിച്ചിട്ടുള്ളത്. (Bruce Bennett/Getty Images Creative)

5 / 5
Follow Us
Latest Stories