5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dry Skin: വരണ്ട ചര്‍മത്തോട് ബൈ പറയാം; ഇത്രമാത്രം ചെയ്താല്‍ മതി

Causes of Dry Skin: വരണ്ട ചര്‍മമുള്ള ആളുകളാണോ നിങ്ങള്‍? വരണ്ട ചര്‍മമുള്ളവര്‍ അനുഭവിക്കുന്നത് ഒട്ടനവധി പ്രശ്‌നങ്ങളാണ്. ചര്‍മം അയഞ്ഞ് പോകുന്നതും ചുളിവുകള്‍ വരുന്നതുമെല്ലാം അവയില്‍ ചിലത് മാത്രം.

shiji-mk
Shiji M K | Published: 18 Feb 2025 21:53 PM
വരണ്ട ചര്‍മത്തെ അകറ്റുന്നത് ഇടയ്ക്കിടെ ക്രീമുകള്‍ ഉപയോഗിക്കാം എന്നതാണ് പലരും മനസിലാക്കിയിരിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് താത്കാലിക ആശ്വാസം മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. ശരീരത്തിലെ കൊഴുപ്പാണ് തൊലിപ്പുറത്ത് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. (Image Credits: Freepik)

1 / 5
കോശങ്ങളില്‍ ആവശ്യത്തിന് കൊഴുപ്പില്ലാത്ത അവസ്ഥയിലാണ് ചര്‍മം വരണ്ട് പോകുന്നത്. ഇങ്ങനെ സംഭവിക്കുന്നത് താരനും മുടികൊഴിച്ചിലിനും കാരണമാകുന്നുമുണ്ട്. (Image Credits: Freepik)

2 / 5
ശരീരത്തിന് വേണ്ടി ആരോഗ്യകരമായ കൊഴുപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക എന്നതാണ് വരണ്ട ചര്‍മത്തിന് മികച്ച പരിഹാരം. വെളിച്ചെണ്ണയുടെ മിതമായ ഉപയോഗം, അവക്കാഡോ, മുട്ടയുടെ മഞ്ഞ, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ കഴിക്കുന്നത് നല്ലതാണ്. (Image Credits: Freepik)

3 / 5
നെയ്യും നിങ്ങള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ഇവയെല്ലാം ശരീരത്തിലേക്ക് മിതമായ അളവില്‍ മാത്രമേ എത്താന്‍ പാടുകയുള്ളു. വെജിറ്റബിള്‍ ഓയിലുകള്‍, പഞ്ചസാര, മദ്യം, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്. (Image Credits: Freepik)

4 / 5
തൈറോയിഡ് രോഗാവസ്ഥ ഉണ്ടെങ്കിലും ചര്‍മം വരണ്ട് പോകാവുന്നതാണ്. തൈറോയ്ഡ് മരുന്ന് കൃത്യമായി കഴിക്കുന്നതാണ് പരിഹാരം. മാത്രമല്ല ലിവര്‍ പ്രശ്‌നവും ചര്‍മത്തെ ബാധിക്കും. (Image Credits: Freepik)

5 / 5