ജീൻസ് ധരിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ | What are the side effects of women wearing skin fit jeans Malayalam news - Malayalam Tv9

Jeans Side Effects: ജീൻസ് ധരിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ

Published: 

08 Dec 2024 17:45 PM

Side Effects of Women Wearing Jeans: ധരിക്കാനുള്ള എളുപ്പവും സൗകര്യവും നോക്കിയാണ് പലരും ജീൻസ് ഉപയോഗിക്കുന്നത്. എന്നാൽ, പെൺകുട്ടികൾ സ്ഥിരമായി ജീൻസ് ധരിക്കുന്നതിന്റെ ദോഷവശങ്ങൾ കൂടി അറിഞ്ഞിരിക്കണം.

1 / 6ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് ജീൻസ്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ധരിക്കാൻ ഇഷ്ടമുള്ള വസ്ത്രം കൂടിയാണിത്. ഫാഷൻ ലോകത്ത് എന്നും ജീൻസിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 90-കളിലെ ബാഗി ജീൻസ് മുതൽ ഇന്നത്തെ റിപ്ഡ് ജീൻസ് വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സ്ഥിരമായി ജീൻസ് ധരിക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പലർക്കും അറിയില്ല. അറിയാമെങ്കിലും അതിന്റെ തീവ്രത പലരും മനസിലാക്കിയിട്ടില്ല. (Image Credits: Justin Lewis/Getty Images)

ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രങ്ങളിൽ ഒന്നാണ് ജീൻസ്. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ധരിക്കാൻ ഇഷ്ടമുള്ള വസ്ത്രം കൂടിയാണിത്. ഫാഷൻ ലോകത്ത് എന്നും ജീൻസിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 90-കളിലെ ബാഗി ജീൻസ് മുതൽ ഇന്നത്തെ റിപ്ഡ് ജീൻസ് വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സ്ഥിരമായി ജീൻസ് ധരിക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പലർക്കും അറിയില്ല. അറിയാമെങ്കിലും അതിന്റെ തീവ്രത പലരും മനസിലാക്കിയിട്ടില്ല. (Image Credits: Justin Lewis/Getty Images)

2 / 6

സ്കിൻ ഫിറ്റ് ജീൻസ്‌ അഥവാ ഇറുകിയ ജീൻസാണ് പട്ടികയിലെ പ്രധാന വില്ലൻ. ഇറുകിയ ജീൻസ് ഏറെ നേരം ധരിക്കുമ്പോൾ വിയർപ്പ് തങ്ങി നിന്ന് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്നു. വേനൽ കാലത്ത് മാത്രമല്ല മഴക്കാലത്തും ഈ രോഗം കണ്ടുവരുന്നു. കാരണം, മഴ കൊണ്ടുള്ള ഈർപ്പം തങ്ങി നിൽക്കുമ്പോഴും ഇത് സംഭവിക്കാം. (Image Credits: Freepik)

3 / 6

ഇറുകിയ ജീൻസ് ദീർഘ നേരം ഉപയോഗിക്കുന്നത് ശരീരത്തിലെ രക്തയോട്ടം കുറയ്ക്കുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. സ്ഥിരമായി ഇത് ധരിക്കുന്നത് നിങ്ങളുടെ ഞരമ്പുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. കൂടാതെ, കാല് വേദന മുതൽ പല അസ്വസ്ഥതകൾക്കും കാരണമാകും. (Image Credits: Freepik)

4 / 6

ചായം പൂശിയ അഥവാ ഡൈ ചെയ്ത ജീൻസ് ഉപയോഗിക്കുന്നതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ജീൻസിന് വ്യത്യസ്ത നിറങ്ങൾ നൽകാനായി ഉപയോഗിക്കുന്ന ഡൈയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾക്ക് ധാരാളം പാർശ്വഫലങ്ങളുണ്ട്. ഇത് അലർജി, അണുബാധ ഉൾപ്പടെയുള്ളവയുടെ സാധ്യത വർധിപ്പിക്കുന്നു. (Image Credits: Freepik)

5 / 6

ഇറുകിയ വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് പ്രത്യുൽപാദനക്ഷമതയെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇറുകിയ ജീൻസ് ഉപയോഗിക്കുന്ന സ്ത്രീകളിൽ വൾവോഡിനിയ എന്ന രോഗ സാധ്യത കൂടുതലാണ്. ഈ രോഗം ബാധിച്ചവർക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ കഠിനമായ വേദന, അണുബാധ എന്നിവ ഉണ്ടാകും. (Image Credits: Freepik)

6 / 6

ജീൻസിന് പകരം എപ്പോഴും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. എങ്കിലും പലരും ഫാഷന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. അതിനാൽ, സ്ഥിരമായി ജീൻസ് ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. ഒരു ദിവസം മുഴുവൻ ധരിച്ച ജീൻസ് കഴുകിയതിന് ശേഷം മാത്രം അടുത്ത ദിവസം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. (Image Credits: Freepik)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ