5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Death Sentence : അസ്ഫാക്ക് ആലം മുതല്‍ ഗ്രീഷ്മ വരെ; സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത വധശിക്ഷകള്‍

Death sentences in Kerala : കേരളത്തില്‍ വധശിക്ഷ കാത്ത് വിവിധ ജയിലുകളില്‍ കഴിയുന്നത് 39 പ്രതികളാണ്. അതില്‍ ഒടുവിലത്തേതാണ് പാറസാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ. ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലം, ചെങ്ങന്നൂരിനടുത്തുള്ള വെന്‍മണിയില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ലാബ്ലു ഹുസൈന്‍ തുടങ്ങിയവര്‍ക്കും അടുത്തകാലത്ത് വധശിക്ഷ വിധിച്ചിരുന്നു

jayadevan-am
Jayadevan AM | Published: 20 Jan 2025 17:36 PM
കേരളത്തില്‍ വധശിക്ഷ കാത്ത് വിവിധ ജയിലുകളില്‍ കഴിയുന്നത് 39 പ്രതികളാണ്. അതില്‍ ഒടുവിലത്തേതാണ് പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ. കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയും, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത ചില വധശിക്ഷകള്‍ നോക്കാം (Image Credits : Social Media)

1 / 5
ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2023 നവംബറിലാണ് ശിക്ഷ വിധിച്ചത്. ബിഹാര്‍ സ്വദേശിയാണ് പ്രതി. എറണാകുളം പോക്‌സോ കോടതിയായിരുന്നു കേസില്‍ അതിവേഗം ശിക്ഷ വിധിച്ചത്  (Image Credits : Social Media)

2 / 5
2019ല്‍ ചെങ്ങന്നൂരിനടുത്തുള്ള വെന്‍മണിയില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ലാബ്ലു ഹുസൈന്‍ എന്ന പ്രതിക്ക് മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 നവംബര്‍ 11ന് നടന്ന കൊലപാതകത്തില്‍ 2022 മാര്‍ച്ചിലാണ് ശിക്ഷ വിധിച്ചത്  (Image Credits : Getty)

3 / 5
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി നിനോ മാത്യുവിന് നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞ മെയില്‍ ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു. പരോളില്ലാതെ 25 വര്‍ഷം കഠിന തടവിനാണ് നിനോമാത്യുവിനെ ഹൈക്കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ഏതാനും ദിവസം മുമ്പ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു  (Image Credits : Freepik)

4 / 5
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം കോടതി വധശിക്ഷ വിധിച്ചിരുന്നു. ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിടെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ശരിവച്ചിരുന്നു  (Image Credits : Social Media)

5 / 5