കേരളം കരുതലോടെ കാണണം കോളറയെ... ലക്ഷണങ്ങളും പ്രതിരോധ മാർ​​ഗങ്ങളും Malayalam news - Malayalam Tv9

Cholera – Symptoms and causes: കേരളം കരുതലോടെ കാണണം കോളറയെ… ലക്ഷണങ്ങളും പ്രതിരോധ മാർ​​ഗങ്ങളും

Updated On: 

22 Aug 2024 18:35 PM

Cholera at Kerala: മനുഷ്യർക്കൊപ്പം സഞ്ചരിച്ചുവരുന്ന ഒരു പകർച്ചവ്യാധിയാണ് കോളറ. ഇപ്പോൾ അത് കേരളത്തിലും എത്തിയിരിക്കുന്നു. ഭയം വേണ്ട ജാ​ഗ്രത മതി കോളറയെ പിടിച്ചു കെട്ടാം...

1 / 5വയനാട്ടിൽ കോളറ സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് മലയാളികൾ. കാലങ്ങളായി കോളറ മനുഷ്യ രാശിക്കൊപ്പമുണ്ട്.  ശുചിത്വ തത്ത്വങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പൂര്‍ണമായും തടയാവുന്ന ഒരസുഖമാണിത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണിത്. (Image Courtesy : Getty Images)

വയനാട്ടിൽ കോളറ സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് മലയാളികൾ. കാലങ്ങളായി കോളറ മനുഷ്യ രാശിക്കൊപ്പമുണ്ട്. ശുചിത്വ തത്ത്വങ്ങള്‍ കൃത്യമായി പാലിച്ചാല്‍ പൂര്‍ണമായും തടയാവുന്ന ഒരസുഖമാണിത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണിത്. (Image Courtesy : Getty Images)

2 / 5

ഈ രോഗാണു പല തരത്തിലുണ്ട്. ഇതിൽ O1, O139 എന്നീ ഇനങ്ങളാണ് അണുബാധയുണ്ടാക്കുന്നത്. ഒഗാവ, ഇനാവ, ഹികോജിമാ എന്നീ പേരുകളിലാണ് ഇവ പൊതുവേ അറിയപ്പെടുന്നത്. മലിനമായ ജലസ്രോതസ്സുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് പ്രാധാനമായും കോളറ പടരുന്നത്. (Image Courtesy : Freepik)

3 / 5

കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തിയും സൂക്ഷിക്കണം. രോ​ഗിയുടെ മലമൂത്ര മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കിലും രോഗവ്യാപനം ഉണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു. (Image Courtesy : Freepik)

4 / 5

രോഗാണുബാധയുണ്ടായാലും 75 ശതമാനം ആള്‍ക്കാരിൽ പലപ്പോഴും ലക്ഷണങ്ങൾ കാണാറില്ല എന്നത് അപകടം കൂട്ടുന്നു. കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത.

5 / 5

ശരീരത്തില്‍ ഗ്ലൂക്കോസിന്റെയും മറ്റു ലവണങ്ങളുടെയും കുറവുമൂലം അപസ്മാരത്തിന് കാരണമായേക്കാം.ചികിത്സാ മാര്‍ഗങ്ങള്‍നിര്‍ജലീകരണം തടയുകയാണ് മികച്ച പ്രതിരോധമാര്‍ഗ്ഗം. ഒ.ആര്‍.എസ്. (Oral Rehydration Solution) ലായനിയാണ് എറ്റവും ഉത്തമം.

സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്