എന്താണ് വയനാട്ടിൽ നിർമ്മിക്കുന്ന ബെയ്‌ലി പാലം? എന്താണ് ഇവയുടെ പ്രത്യേകത? | wayanad landslide How Bailey Bridge Developed and its significance check the details here Malayalam news - Malayalam Tv9

Bailey Bridge: എന്താണ് വയനാട്ടിൽ നിർമ്മിക്കുന്ന ബെയ്‌ലി പാലം? എന്താണ് ഇവയുടെ പ്രത്യേകത?

Updated On: 

01 Aug 2024 14:18 PM

Bailey Bridge In Wayanad: മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും അതുപോലെതന്നെ എടുത്തു മാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലത്തെയാണ് ബെയ്‍ലി പാലം എന്ന് പറയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കണ്ടുപിടുത്തമാണ് ഈ പാലം.

1 / 6വയനാട്ടിലെ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനത്തെ കൂടുതൽ എളുപ്പമാക്കുന്നതിനായാണ് ബെയ്‍ലി പാലം സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമടക്കം കടന്നുപോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രദേശത്തെ പാലം ഒലിച്ചുപോയതായിരുന്നു മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന വെല്ലുവിളി. (IMAGE CREDITS: PTI)

2 / 6

കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവതിൻ്റെ നേതൃത്വത്തിലാണ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിൻറെ സാമഗ്രികൾ ഇന്നലെ വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് എത്തിച്ചത്. 195 അടി നീളമുള്ള ബെയ്‌ലി പാലമാണ് വയനാട്ടിൽ സൈന്യം ഉപയോഗിക്കുന്നത്. 110 അടി നീളവും 50 ടൺ ഭാരമുള്ള ബെയ്‍ലി പാലമാണ് സാധാരണയായി രക്ഷാപ്രവർത്തനത്തിനായി നിർമ്മിക്കാറുള്ളത്. എന്നാൽ വയനാട്ടിലാകട്ടെ 180 അടി നീളത്തിൽ പാലം വേണ്ടതുണ്ട്. (IMAGE CREDITS: PTI)

3 / 6

എന്നാൽ വയനാട്ടിൽ മാത്രമല്ല പല ദുരിതബാധിത മേഖലകളിലും മുമ്പും രക്ഷാപ്രവർത്തനങ്ങളിൽ ബെയ്‍ലി പാലം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ കണ്ടുപിടുത്തമാണ് ഈ പാലം. എന്നാൽ എന്താണ് ബെയ്‍ലി പാലം എന്നത് എല്ലാവരുടെയും ഉള്ളിൽ ഉയരുന്ന ചോദ്യമാണ്. മുൻകൂട്ടി നിർമ്മിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമ്മിക്കാവുന്നതും അതുപോലെതന്നെ എടുത്തു മാറ്റാവുന്ന തരത്തിലുള്ള താൽക്കാലിക പാലത്തെയാണ് ബെയ്‍ലി പാലം എന്ന് പറയപ്പെടുന്നത്.(IMAGE CREDITS: PTI)

4 / 6

ഉരുക്കും തടിയുമാണ് ഈ പാലത്തിൻറെ പ്രധാന ഘടകങ്ങൾ. മുമ്പ് നിർമ്മിച്ചു വച്ച ഭാഗങ്ങൾ എവിടെയാണോ പാലം ആവശ്യമായുള്ളത് അവിടേയ്ക്ക് എത്തിക്കുകയും കൂട്ടിച്ചേർക്കുകയുമാണ് ചെയ്യാറുള്ളത്. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് ഇവ നിർമ്മിക്കുക. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണയാണ് കണ്ടുവരാറുള്ളത്. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. (IMAGE CREDITS: PTI)

5 / 6

1940-41 കാലഘട്ടത്തിൽ രണ്ടാം ലോകമഹായുദ്ധ സമയത്താണ് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഈ പാലം കണ്ടുപിടിച്ചത്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല എന്നത് ഇതിൻ്റെ പ്രത്യേകതയാണ്. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും ആവശ്യമില്ല. വളരെ ഉറപ്പുള്ളതിനാൽ ടൺ കണക്കിന് ഭരമുള്ള വലിയ യുദ്ധ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകുകയും ചെയ്യും.(IMAGE CREDITS: PTI)

6 / 6

1996 നവംബർ എട്ടിന് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് ബെയ്ലി പാലം നിർമ്മിച്ചത്. പമ്പാ നദിക്ക് കുറുകെയായിരുന്നു ഈ പാലം. 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് അതിന് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. കശ്മീരിലാണ് ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ആ പാലം നിർമ്മാണം. (IMAGE CREDITS: PTI)

Follow Us On
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version