ഇന്ത്യന്‍ ടീമംഗം, ഐപിഎല്ലില്‍ കിട്ടിയത് കോടികള്‍; പക്ഷേ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ആറു ലക്ഷം മാത്രം ! വാഷിങ്ടണ്‍ സുന്ദര്‍ അപമാനിക്കപ്പെട്ടെന്ന് ആരാധകര്‍ | Washington Sundar got only 6 lakhs in Tamil Nadu Premier League, Fans are surprised to see the auction amount in TNPL, debate sparks Malayalam news - Malayalam Tv9

Washington Sundar : ഇന്ത്യന്‍ ടീമംഗം, ഐപിഎല്ലില്‍ കിട്ടിയത് കോടികള്‍; പക്ഷേ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ആറു ലക്ഷം മാത്രം ! വാഷിങ്ടണ്‍ സുന്ദര്‍ അപമാനിക്കപ്പെട്ടെന്ന് ആരാധകര്‍

jayadevan-am
Published: 

16 Feb 2025 11:36 AM

Washington Sundar in TNPL: തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ സുന്ദറിന് ലഭിച്ച ലേലത്തുക ആരാധകരെ അമ്പരപ്പിച്ചു. വെറും ആറു ലക്ഷം രൂപയാണ് ലഭിച്ചത്. ട്രിച്ചി ഗ്രാന്‍ഡ് ചോളാസാണ് സുന്ദറിനെ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ മൂന്ന് കോടി രൂപ കിട്ടിയ താരമാണ് സുന്ദര്‍. തമിഴ്‌നാട് ലീഗില്‍ സുന്ദറിനെക്കാളും കൂടുതല്‍ തുക ലഭിച്ച താരങ്ങളുമുണ്ട്. ഇതാണ് ആരാധകരെ അമ്പരപ്പിച്ചത്‌

1 / 5രവിചന്ദ്രന്‍ അശ്വിന്റെ പിന്‍ഗാമിയായാണ് തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ആരാധകര്‍ കാണുന്നത്. നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുകയാണ് താരം. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമിലും താരമുണ്ട് (Image Credits: PTI)

രവിചന്ദ്രന്‍ അശ്വിന്റെ പിന്‍ഗാമിയായാണ് തമിഴ്‌നാട്ടില്‍ നിന്ന് തന്നെയുള്ള ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ആരാധകര്‍ കാണുന്നത്. നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുകയാണ് താരം. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടീമിലും താരമുണ്ട് (Image Credits: PTI)

Twitter
2 / 5കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ സുന്ദറിന് ലഭിച്ച ലേലത്തുക ആരാധകരെ ഞെട്ടിച്ചു. വെറും ആറു ലക്ഷം രൂപയാണ് താരത്തിന് ലഭിച്ചത്. ട്രിച്ചി ഗ്രാന്‍ഡ് ചോളാസാണ് സുന്ദറിനെ ആറു ലക്ഷത്തിന് ടീമിലെത്തിച്ചത് (Image Credits: PTI)

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ സുന്ദറിന് ലഭിച്ച ലേലത്തുക ആരാധകരെ ഞെട്ടിച്ചു. വെറും ആറു ലക്ഷം രൂപയാണ് താരത്തിന് ലഭിച്ചത്. ട്രിച്ചി ഗ്രാന്‍ഡ് ചോളാസാണ് സുന്ദറിനെ ആറു ലക്ഷത്തിന് ടീമിലെത്തിച്ചത് (Image Credits: PTI)

Twitter
3 / 5ട്രിച്ചി ടീമിലെ മുകിലേഷ് യു (17.60 ലക്ഷം), ശരവണ കുമാര്‍ പി (8.4 ലക്ഷം), കൗസിക് ജെ (എട്ട് ലക്ഷം) സുന്ദറിനെക്കാള്‍ കൂടുതല്‍ തുക ലഭിച്ചുവെന്നതാണ് കൗതുകകരം. ഐപിഎല്‍ താരലേലത്തില്‍ 3.2 കോടി രൂപ സുന്ദറിന് ലഭിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സാണ് ഐപിഎല്ലില്‍ സുന്ദറിനെ സ്വന്തമാക്കിയത് (Image Credits: PTI)

ട്രിച്ചി ടീമിലെ മുകിലേഷ് യു (17.60 ലക്ഷം), ശരവണ കുമാര്‍ പി (8.4 ലക്ഷം), കൗസിക് ജെ (എട്ട് ലക്ഷം) സുന്ദറിനെക്കാള്‍ കൂടുതല്‍ തുക ലഭിച്ചുവെന്നതാണ് കൗതുകകരം. ഐപിഎല്‍ താരലേലത്തില്‍ 3.2 കോടി രൂപ സുന്ദറിന് ലഭിച്ചിരുന്നു. ഗുജറാത്ത് ടൈറ്റന്‍സാണ് ഐപിഎല്ലില്‍ സുന്ദറിനെ സ്വന്തമാക്കിയത് (Image Credits: PTI)

4 / 5

ഐപിഎല്ലില്‍ അടക്കം മികച്ച തുക ലഭിച്ച താരത്തിന് തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ലഭിച്ച കുറഞ്ഞു പോയത് ആരാധകരെയും ഞെട്ടിച്ചു. ഇത് അനീതി ആണെന്നും താരം അപമാനിക്കപ്പെട്ടെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാല്‍ ആ സമയത്ത് ദേശീയ ടീമിന് വേണ്ടി കളിക്കേണ്ടി വന്നാല്‍, തമിഴ്‌നാട് ലീഗില്‍ കളിക്കാനുള്ള സാധ്യത കുറയുമെന്നത് പരിഗണിച്ചാകാം ലേലത്തുക കുറഞ്ഞതെന്നും വിലയിരുത്തലുണ്ട് (Image Credits: PTI)

5 / 5

എന്നാല്‍ ഐപിഎല്ലില്‍ കളിക്കുന്ന മറ്റൊരു താരമായ വിജയ് ശങ്കറിന് 18 ലക്ഷം രൂപ കിട്ടി. ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസാണ് ശങ്കറിനെ ടീമിലെത്തിച്ചത്. ഓള്‍റൗണ്ടര്‍ എം. മുഹമ്മദിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 18.40 ലക്ഷത്തിന്‌സേലം സ്പാര്‍ട്ടന്‍സ് മുഹമ്മദിനെ സ്വന്തമാക്കി (Image Credits: PTI)

പഞ്ചസാര കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?
മാമ്പഴം അമിത വണ്ണത്തിന് കാരണമാകുമോ?
ജീവിതത്തിൽ രക്ഷപ്പെടാം, നായകളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ
ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ മതി