Vizhinjam Port: വിഴിഞ്ഞം തുറമുഖം സ്വപ്നം : നാൾവഴികൾ ഇങ്ങനെ…
Vizhinjam port history : വിഴിഞ്ഞം തുറമുഖം സത്യമാകുമ്പോൾ അത് കാലങ്ങൾക്ക് മുമ്പ് തുടങ്ങിയ പരിശ്രമങ്ങളാണ് സത്യമായിരിക്കുന്നത്. ഇതിന്റെ നാൾവഴികൾ ഇതാ...
8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം.
8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം.
വിഴിഞ്ഞത്ത് ആദ്യമായി തുറമുഖം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത് 1996-ൽ കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന ഇ.കെ. നായനാർ സർക്കാർ ആയിരുന്നു.
അതിനു ശേഷം കേരളത്തിൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി സർക്കാർ പ്രസ്തുത പഠനം പൂർത്തിയാക്കാതെ തന്നെ നേരിട്ട് ദർഘാസ് നടപടികളിലേയ്ക്ക് പ്രവേശിച്ചു.
2006-ൽ അധികാരത്തിൽ വന്ന വി.എസ്. അച്യുതാനന്ദൻ സർക്കാർ തുറമുഖത്തിന്റെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാറിൽ അനുമതിയ്ക്കായി സമർപ്പിച്ചു.
തുടർന്നുവന്ന ഉമ്മൻ ചാണ്ടി കേരള സർക്കാർ ആഗസ്റ്റ് 2015-ൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ഒപ്പിട്ടു.
2017-ൽ, ഓക്കി ചുഴലിക്കാറ്റ് ഈ പ്രദേശത്ത് നാശം വിതച്ചു, പൂർത്തിയായ ബ്രേക്ക്വാട്ടറിൻ്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ചൈനയിൽ നിന്നുള്ള ആദ്യത്തെ ജനറൽ ചരക്ക് കപ്പൽ 2023 ഒക്ടോബർ 12-ന് വിഴിഞ്ഞം തുറമുഖത്തെത്തി. ഷെൻ-ഹുവ 15 എന്ന കപ്പൽ ഓഗസ്റ്റിൽ ചൈനയിൽ നിന്ന് പുറപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി .