5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu Releases: അരങ്ങിൽ മമ്മൂട്ടിയും നസ്‌ലനും ബേസിലും; വിഷുവിൽ തീയറ്ററുകൾ നിറയും

Vishu 2025 Movie Releases: ഇത്തവണ വിഷുവിന് മത്സരിക്കുക മമ്മൂട്ടിയും നസ്‌ലനും ബേസിൽ ജോസഫും. ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് എന്നീ സിനിമകളാണ് ഇത്തവണ വിഷു റിലീസായി എത്തുക.

abdul-basith
Abdul Basith | Updated On: 08 Apr 2025 13:34 PM
ഈ മാസം 14നാണ് വിഷു. വിഷു സിനിമാമേഖലയ്ക്കും വലിയ ഉണർവാണ് നൽകുന്നത്. അവധി, ആഘോഷ സമയമായതുകൊണ്ട് തന്നെ വിഷു സമയത്ത് നല്ല സിനിമകൾ തീയറ്ററിലെത്താറുണ്ട്. സിനിമ കാണാൻ കുടുംബസമേതം ആളുകൾ എത്തുന്നതുകൊണ്ട് തന്നെ വിഷു സീസണിൽ സിനിമകൾ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർക്കും ആവേശമാണ്. ഇക്കുറി വിഷുവിനും ചില മികച്ച സിനിമകൾ തീയറ്റൈലെത്തും. (Image Courtesy - Unsplash)

1 / 5
ഇത്തവണ പ്രധാനമായും മമ്മൂട്ടി - നസ്‌ലൻ - ബേസിൽ ജോസഫ് എന്നിവരാണ് വിഷുവിൽ മത്സരിക്കുക. നവാഗതനായ ഡീനോ ഡെന്നിസിൻ്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയും നസ്‌ലൻ, ലുക്മാൻ അവറാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന, ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ആലപ്പുഴ ജിംഖാനയും ബേസിൽ ജോസഫ് പ്രധാന റോളിലെത്തുന്ന, നവാഗതനായ ശിവപ്രസാദ് അണിയിച്ചൊരുക്കുന്ന മരണമാസുമാണ് വിഷുച്ചിത്രങ്ങളായി തീയറ്ററിലെത്തുക.

2 / 5
അജിത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയും വിഷുച്ചിത്രമായി എത്തും. ബസൂക്കയും മരണമാസും ആലപ്പുഴ ജിംഖാനയും ഏപ്രിൽ 10നാണ് റിലീസാവുക. അജിത് കുമാറിൻ്റെ ഗുഡ് ബാഡ് അഗ്ലിയും വിഷുച്ചിത്രമായി ഏപ്രിൽ 10ന് തന്നെ എത്തും.

3 / 5
മമ്മൂട്ടി, ഗൗതം വാസുദേവ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ബസൂക്ക മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. നിമിഷ് രവി, റോബി വർഗീസ് രാജ് എന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിഷാദ് യൂസുഫ്, പ്രവീൺ പ്രഭാകർ എന്നിവർ ചേർന്നാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്.

4 / 5
സിജു സണ്ണിയും ശിവപ്രസാദും ചേർന്ന് തിരക്കഥയൊരുക്കുന്ന മരണമാസിൽ സുരേഷ് കൃഷ്ണ, ബാബു ആൻ്റണി തുടങ്ങിയവരും അഭിനയിക്കുന്നു. നീരജ് രവി ക്യാമറയും ചമൻ ചാക്കോ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. ആലപ്പുഴ ജിംഖാനയിൽ ഗണപതി, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് തിരക്കഥ.

5 / 5