കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി | Vishu 2025, MM Hassan visits Jagathy Sreekumar at home, gives him Kaineetam Malayalam news - Malayalam Tv9

Vishu Kaineetam: കൈയില്‍ ജഗതിക്കുള്ള പൊന്നാടയും കൈനീട്ടവും; പ്രിയ കൂട്ടുകാരനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഹസനെത്തി

jayadevan-am
Published: 

14 Apr 2025 20:21 PM

MM Hassan and Jagathy Sreekumar: ജഗതി ശ്രീകുമാറും എം.എം. ഹസനും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിഷു ദിനത്തില്‍ ജഗതിക്ക് കൈനീട്ടം നല്‍കാന്‍ ഹസന്‍ എത്താറുണ്ട്. പതിവ് തെറ്റിക്കാതെ ഹസന്‍ ഇത്തവണയും കൈനീട്ടവുമായെത്തി. കാട്ടുവിളയിലെ ജഗതിയുടെ വീട്ടിലാണ് ഹസനെത്തിയത്

1 / 5നടന്‍ ജഗതി ശ്രീകുമാറും, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിഷു ദിനത്തില്‍ ജഗതിക്ക് കൈനീട്ടം നല്‍കാന്‍ ഹസന്‍ എത്താറുണ്ട് (Image Credits: Social Media).

നടന്‍ ജഗതി ശ്രീകുമാറും, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിഷു ദിനത്തില്‍ ജഗതിക്ക് കൈനീട്ടം നല്‍കാന്‍ ഹസന്‍ എത്താറുണ്ട് (Image Credits: Social Media).

2 / 5ഇത്തവണയും പതിവ് തെറ്റിക്കാതെ ഹസന്‍ ജഗതിക്കുള്ള കൈനീട്ടവുമായെത്തി. പേയാട് നിന്ന് വിളപ്പില്‍ശാലയിലേക്ക് പോകുന്ന വഴിയിലുള്ള കാട്ടുവിളയിലെ ജഗതിയുടെ വീട്ടിലാണ് ഹസനെത്തിയത്.

ഇത്തവണയും പതിവ് തെറ്റിക്കാതെ ഹസന്‍ ജഗതിക്കുള്ള കൈനീട്ടവുമായെത്തി. പേയാട് നിന്ന് വിളപ്പില്‍ശാലയിലേക്ക് പോകുന്ന വഴിയിലുള്ള കാട്ടുവിളയിലെ ജഗതിയുടെ വീട്ടിലാണ് ഹസനെത്തിയത്.

3 / 5കൈനീട്ടം മാത്രമല്ല, ജഗതിക്കുള്ള പൊന്നാടയും ഹസന്‍ കൈയില്‍ കരുതിയിരുന്നു. വിഷുദിനത്തില്‍ രാവിലെ ജഗതിയുടെ വീട്ടിലെത്തിയ ഹസന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് കൈനീട്ടം നല്‍കി.

കൈനീട്ടം മാത്രമല്ല, ജഗതിക്കുള്ള പൊന്നാടയും ഹസന്‍ കൈയില്‍ കരുതിയിരുന്നു. വിഷുദിനത്തില്‍ രാവിലെ ജഗതിയുടെ വീട്ടിലെത്തിയ ഹസന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് കൈനീട്ടം നല്‍കി.

4 / 5

ജഗതിയുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. കുറച്ചു നേരം ജഗതിയുടെ വീട്ടില്‍ ചെലവഴിച്ചതിന് ശേഷമാണ് ഹസന്‍ മടങ്ങിയത്.

5 / 5

ഹസന്റെ അയല്‍വാസി കൂടിയാണ് ജഗതി. ജഗതിക്ക് വിഷുകൈനീട്ടം നല്‍കാന്‍ താന്‍ പോകാറുണ്ടെന്നും, കൊവിഡ് കാലത്ത് വിഷുവിനും, ഓണത്തിനും ജഗതിയെ കാണാന്‍ സാധിച്ചില്ലെന്നും ഹസന്‍ പറഞ്ഞു.

സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ
പ്രഭാതഭക്ഷണത്തിൽ ഈ തെറ്റുകൾ ചെയ്യുന്നത് ഹാനികരം
രാത്രി എത്ര മണിക്കൂർ ഉറങ്ങണം?