ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സുവര്‍ണാവസരം; ഈ രാജ്യങ്ങളിലേക്ക് പോകാന്‍ വിസ വേണ്ട | Visa Free Countries list for Indian tourists and how many days stay will available Malayalam news - Malayalam Tv9

Visa Free Countries: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സുവര്‍ണാവസരം; ഈ രാജ്യങ്ങളിലേക്ക് പോകാന്‍ വിസ വേണ്ട

Published: 

11 Jun 2024 17:54 PM

Visa Free Countries Indian Passport Holders: ലോകം ചുറ്റി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം വന്നെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തിരിക്കുകയാണ് പല രാജ്യങ്ങളും. ഏതെല്ലാമാണ് ആ രാജ്യങ്ങള്‍ എന്ന് നോക്കാം.

1 / 9ലോകം ചുറ്റി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം വന്നെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തിരിക്കുകയാണ് പല രാജ്യങ്ങളും. ഏതെല്ലാമാണ് ആ രാജ്യങ്ങള്‍ എന്ന് നോക്കാം.

ലോകം ചുറ്റി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം വന്നെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തിരിക്കുകയാണ് പല രാജ്യങ്ങളും. ഏതെല്ലാമാണ് ആ രാജ്യങ്ങള്‍ എന്ന് നോക്കാം.

2 / 9

തായ്‌ലാന്‍ഡ്- ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് രണ്ട് മാസത്തെ തായ്‌ലന്‍ഡ് വിസ രഹിത പ്രവേശനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

3 / 9

ഭൂട്ടാന്‍- 14 ദിവസം വരെയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭൂട്ടാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുക. ഭൂട്ടാന്റെ പ്രത്യേകത എന്നുപറയുന്നത് മഞ്ഞുമൂടിയ കൊടുമുടികളും ആശ്രമങ്ങളുമാണ്.

4 / 9

മൗറീഷ്യസ്- മൗറീഷ്യസില്‍ 90 ദിവസമാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് തങ്ങാന്‍ സാധിക്കുക. ബീച്ചുകളും, തെളിഞ്ഞ ജലവും, പവിഴപ്പുറ്റുകളും എല്ലാം കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്.

5 / 9

കെനിയ- 2024 ജനുവരി ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ച രാജ്യമാണ് കെനിയ. 90 ദിവസമാണ് കെനിയ വിസയില്ലാതെ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നത്.

6 / 9

മലേഷ്യ- ഇന്ത്യക്കാര്‍ക്ക് 30 ദിവസത്തെ വിസയില്ലാത്ത പ്രവേശനമാണ് മലേഷ്യ അനുവദിക്കുന്നത്. ഇവിടെ മികച്ച ഭക്ഷണവും നല്ല അന്തരീക്ഷവും മനോഹരമായ ബീച്ചുകളുമാണ് മലേഷ്യയുടെ പ്രത്യേകത.

7 / 9

ഖത്തര്‍- ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 30 ദിവസത്തെ സന്ദര്‍ശനമാണ് ഖത്തര്‍ ഒരുക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മിഡില്‍ ഈസ്റ്റ് രാജ്യമാണ് ഖത്തര്‍.

8 / 9

സീഷെല്‍സ്- 30 ദിവസത്തെ വിസ രഹിത പ്രവേശനമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് സീഷെല്‍സ് അനുവദിക്കുന്നത്.

9 / 9

ഡൊമിനിക്ക- കരീബീയന്‍ ദ്വീപായ ഡൊമിനിക്കയില്‍ ആറ് മാസം വരെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് പോകാം.

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ