നെറ്റ്സിലേക്ക് പ്രത്യേക ഭക്ഷണം ഓർഡർ ചെയ്ത് കോലി; പേഴ്സണൽ ഷെഫ് അരുതെന്ന ബിസിസിഐയുടെ ശാസനയ്ക്ക് പുല്ലുവില | Virat Kohli Receives Special Food Delivery At The Nets While Training In Dubai Malayalam news - Malayalam Tv9

Virat Kohli: നെറ്റ്സിലേക്ക് പ്രത്യേക ഭക്ഷണം ഓർഡർ ചെയ്ത് കോലി; പേഴ്സണൽ ഷെഫ് അരുതെന്ന ബിസിസിഐയുടെ ശാസനയ്ക്ക് പുല്ലുവില

Published: 

17 Feb 2025 11:39 AM

Virat Kohli Receives Food Delivery: നെറ്റ്സിൽ പരിശീലനം നടത്തവെ വിരാട് കോലി പ്രത്യേക ഭക്ഷണം ഓർഡർ ചെയ്തെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫിയ്ക്കായി ദുബായിലെത്തിയ ഇന്ത്യൻ ടീമിൻ്റെ നെറ്റ്സിലേക്കാണ് കോലി ഭക്ഷണം ഓർഡർ ചെയ്തത്.

1 / 5ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി തയ്യാറെടുപ്പുകൾക്കായി ദുബായിലെത്തിക്കഴിഞ്ഞു. താരങ്ങളൊക്കെ നെറ്റ്സിൽ പരിശീലനത്തിലാണ്. ഈ മാസം 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. 20ന് ഇന്ത്യ ബംഗ്ലാദേശിനെതിരെ തങ്ങളുടെ ആദ്യ മത്സരം കളിയ്ക്കും. അതിനുള്ള തയ്യാറെടുപ്പുകൾ കാര്യക്ഷമമായി നടക്കുകയാണ്. (Image Courtesy - BCCI X)

ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി തയ്യാറെടുപ്പുകൾക്കായി ദുബായിലെത്തിക്കഴിഞ്ഞു. താരങ്ങളൊക്കെ നെറ്റ്സിൽ പരിശീലനത്തിലാണ്. ഈ മാസം 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. 20ന് ഇന്ത്യ ബംഗ്ലാദേശിനെതിരെ തങ്ങളുടെ ആദ്യ മത്സരം കളിയ്ക്കും. അതിനുള്ള തയ്യാറെടുപ്പുകൾ കാര്യക്ഷമമായി നടക്കുകയാണ്. (Image Courtesy - BCCI X)

2 / 5

ബിസിസിഐ നിർദ്ദേശിച്ച പ്രത്യേക നിബന്ധനകളനുസരിച്ചാണ് ടീം ഇന്ത്യ ദുബായിലെത്തിയത്. ഇതിൽ താരങ്ങൾക്ക് പേഴ്സണൽ ഷെഫ് ഉണ്ടാവരുതെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ, ഈ നിബന്ധനയെ മറികടക്കാൻ വിരാട് കോലി ഒരു കുറുക്കുവഴി കണ്ടെത്തിയെന്നാണ് സൂചന. ദേശീയമാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Image Credits- PTI)

3 / 5

റിപ്പോർട്ട് പ്രകാരം തൻ്റെ പ്രത്യേക ഭക്ഷണം കോലി പുറത്തുനിന്ന് ഓർഡർ ചെയ്യുകയായിരുന്നു. പരിശീലന സെഷൻ ആരംഭിക്കുന്നതിന് മുൻപ് ടീം മാനേജറുമായി കോലി 15 മിനിട്ടോളം സംസാരിക്കുന്നത് കാണാമായിരുന്നു എന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശീലനം അവസാനിക്കുമ്പോൾ ദുബായിലെ ഒരു പ്രശസ്ത റെസ്റ്റോറൻ്റിൽ നിന്നുള്ള ഭക്ഷണപ്പൊതികൾ മാനേജർ കൊണ്ടുവന്നു. ഇതിൽ നിന്ന് കോലി കുറച്ച് കഴിയ്ക്കുകയും കുറച്ച് പിന്നത്തേയ്ക്ക് മാറ്റിവെക്കുകയും ചെയ്തു. Image Courtesy - BCCI X)

4 / 5

പത്ത് നിബന്ധനകളാണ് ബിസിസിഐ മുന്നോട്ടുവച്ചത്. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര മത്സരങ്ങൾ കളിച്ചിരിക്കണമെന്നതായിരുന്നു ഒരു നിബന്ധന. മത്സരങ്ങൾക്കും പ്രാക്ടീസ് സെഷനുകൾക്കുമായുള്ള യാത്രകൾ ടീം ബസിൽ ഒരുമിച്ചാവണം. ബാഗേജ് ലിമിറ്റ് പരിധി കഴിഞ്ഞാൽ അതിൻ്റെ ചിലവ് താരങ്ങൾ തന്നെ വഹിക്കണം. പേഴ്സണൽ മാനേജർ, ഷെഫ്, അസിസ്റ്റൻ്റ്, സെക്യൂരിറ്റി, ഹെയർ ഡ്രസ്സർ തുടങ്ങി പേഴ്സണൽ സ്റ്റാഫുകളെ ഒപ്പം കൂട്ടാനാവില്ല. (Image Credits- PTI)

5 / 5

പ്രാക്ടീസ് സെഷനുകളിൽ നിന്ന് നേരത്തെ പോകാൻ പാടില്ല. സീരീസിനിടയിൽ പരസ്യചിത്രീകരണം അനുവദിക്കില്ല. ഭാര്യ, മക്കൾ, കാമുകി തുടങ്ങിയവരെ ഒപ്പം കൂട്ടാൻ നിയന്ത്രണങ്ങളുണ്ട്. മത്സരം നേരത്തെ അവസാനിച്ചാലും നേരത്തെ തിരികെ വരാൻ പാടില്ല തുടങ്ങിയവയായിരുന്നു നിബന്ധനകൾ. ഇതിൽ പെട്ടതാണ് പേഴ്സണൽ ഷെഫ് അനുവദിക്കില്ല എന്നത്. (Image Credits- PTI)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ