പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു? | Vindhuja Menon Pavitram Movie Fame Actress Quickly Left Her Cinema Career Here Is Why Malayalam news - Malayalam Tv9

Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?

jenish-thomas
Updated On: 

21 Jan 2025 19:34 PM

Actress Vindhuja Menon Film Career : കലോത്സവ വേദിയിൽ നിന്നും തന്നെയാണ് വിന്ദുജ സിനിമലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിൽ മാത്രമായി ഏകദേശം 20 ഓളം ചിത്രങ്ങളിലാണ് വിന്ദുജ അഭിനയിച്ചത്.

1 / 6പവിത്രത്തിലെ ചേട്ടച്ഛൻ്റെ മീനാക്ഷി കുട്ടിയെ ഓർമയില്ല? സിനിമ ഇറങ്ങി 30 വർഷം പിന്നിടുമ്പോൾ ചേട്ടച്ഛനായ മോഹൻലാൽ മലയാളത്തിന് സൂപ്പർ താരവും മീനാക്ഷികുട്ടിയായ വിന്ദുജ തൻ്റെ കുടുംബ ജീവതത്തിനൊപ്പം ജീവിക്കുന്നു.

പവിത്രത്തിലെ ചേട്ടച്ഛൻ്റെ മീനാക്ഷി കുട്ടിയെ ഓർമയില്ല? സിനിമ ഇറങ്ങി 30 വർഷം പിന്നിടുമ്പോൾ ചേട്ടച്ഛനായ മോഹൻലാൽ മലയാളത്തിന് സൂപ്പർ താരവും മീനാക്ഷികുട്ടിയായ വിന്ദുജ തൻ്റെ കുടുംബ ജീവതത്തിനൊപ്പം ജീവിക്കുന്നു.

2 / 6ഒന്നാനം കുന്നിൽ ഓരടി കുന്നിൽ എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് വിന്ദുജ തൻ്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചെറു വേഷങ്ങളായിരുന്നെങ്കിലും വിന്ദുജ എന്ന നടിക്ക് കൈരിയർ ഒരു ബ്രേക്ക് ത്രൂ ലഭിച്ചത് പവിത്രത്തിൽ മോഹൻലാലിൻ്റെ പെങ്ങളായിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ്.

ഒന്നാനം കുന്നിൽ ഓരടി കുന്നിൽ എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് വിന്ദുജ തൻ്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചെറു വേഷങ്ങളായിരുന്നെങ്കിലും വിന്ദുജ എന്ന നടിക്ക് കൈരിയർ ഒരു ബ്രേക്ക് ത്രൂ ലഭിച്ചത് പവിത്രത്തിൽ മോഹൻലാലിൻ്റെ പെങ്ങളായിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ്.

3 / 6

കലാമണ്ഡലം വിമല മോനോൻ്റെ മകളായ വിന്ദുജ സിനിമയിലേക്ക് പ്രവേശിക്കുന്നത് കലോത്സവ വേദിയിലൂടെയാണ്. തുടക്കത്തിൽ പത്മരാജൻ ചിത്രങ്ങളിൽ ചെറു വേഷങ്ങൾ ചെയ്തെങ്കിലും പിൻഗാമിയിലും പവിത്രത്തിലൂടെയുമാണ് വിന്ദുജയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്

4 / 6

പിന്നീട് നായിക കഥാപാത്രങ്ങളെ തേടി പോയിലെങ്കിലും വിന്ദുജ നായിക പ്രാധാന്യമുള്ള വേഷങ്ങളിലൂടെ സിനിമയിൽ സജീവമായിരുന്നു. അങ്ങനെ സജീവമായിരിക്കെയാണ് നടി വിവാഹിതയാകുന്നത്, പിന്നീട് കുടുംബത്തോടൊപ്പം വിദേശത്തേക്ക് ചേക്കേറുന്നതും.

5 / 6

വിദേശത്ത് നിന്നു കൊണ്ട് കല മേഖലയിലുള്ള തൻ്റെ പഠനം തുടരുകയായിരുന്നു വിന്ദുജ. ഡോക്ടറേറ്റ് നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ഇന്ത്യയിൽ തന്നെ ചിലവഴിക്കുകയാണ് വിന്ദുജ.

6 / 6

ഒരു നല്ലൊരു കഥാപാത്രത്തെ ലഭിച്ചാൽ താൻ സിനിമയിലേക്ക് ചിലപ്പോൾ തിരികെ വന്നേക്കാമെന്നൊരു സൂചന അടുത്തിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിന്ദുജ വ്യക്തമാക്കിയിരുന്നു.

ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം