5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?

Actress Vindhuja Menon Film Career : കലോത്സവ വേദിയിൽ നിന്നും തന്നെയാണ് വിന്ദുജ സിനിമലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിൽ മാത്രമായി ഏകദേശം 20 ഓളം ചിത്രങ്ങളിലാണ് വിന്ദുജ അഭിനയിച്ചത്.

jenish-thomas
Jenish Thomas | Updated On: 21 Jan 2025 19:34 PM
പവിത്രത്തിലെ ചേട്ടച്ഛൻ്റെ മീനാക്ഷി കുട്ടിയെ ഓർമയില്ല? സിനിമ ഇറങ്ങി 30 വർഷം പിന്നിടുമ്പോൾ ചേട്ടച്ഛനായ മോഹൻലാൽ മലയാളത്തിന് സൂപ്പർ താരവും മീനാക്ഷികുട്ടിയായ വിന്ദുജ തൻ്റെ കുടുംബ ജീവതത്തിനൊപ്പം ജീവിക്കുന്നു.

1 / 6
ഒന്നാനം കുന്നിൽ ഓരടി കുന്നിൽ എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് വിന്ദുജ തൻ്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചെറു വേഷങ്ങളായിരുന്നെങ്കിലും വിന്ദുജ എന്ന നടിക്ക് കൈരിയർ ഒരു ബ്രേക്ക് ത്രൂ ലഭിച്ചത് പവിത്രത്തിൽ മോഹൻലാലിൻ്റെ പെങ്ങളായിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ്.

2 / 6
കലാമണ്ഡലം വിമല മോനോൻ്റെ മകളായ വിന്ദുജ സിനിമയിലേക്ക് പ്രവേശിക്കുന്നത് കലോത്സവ വേദിയിലൂടെയാണ്. തുടക്കത്തിൽ പത്മരാജൻ ചിത്രങ്ങളിൽ ചെറു വേഷങ്ങൾ ചെയ്തെങ്കിലും പിൻഗാമിയിലും  പവിത്രത്തിലൂടെയുമാണ് വിന്ദുജയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്

3 / 6
പിന്നീട് നായിക കഥാപാത്രങ്ങളെ തേടി പോയിലെങ്കിലും വിന്ദുജ നായിക പ്രാധാന്യമുള്ള വേഷങ്ങളിലൂടെ സിനിമയിൽ സജീവമായിരുന്നു. അങ്ങനെ സജീവമായിരിക്കെയാണ് നടി വിവാഹിതയാകുന്നത്, പിന്നീട് കുടുംബത്തോടൊപ്പം വിദേശത്തേക്ക് ചേക്കേറുന്നതും.

4 / 6
വിദേശത്ത് നിന്നു കൊണ്ട് കല മേഖലയിലുള്ള തൻ്റെ പഠനം തുടരുകയായിരുന്നു വിന്ദുജ. ഡോക്ടറേറ്റ് നേടുകയും ചെയ്തു. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ഇന്ത്യയിൽ തന്നെ ചിലവഴിക്കുകയാണ് വിന്ദുജ.

5 / 6
ഒരു നല്ലൊരു കഥാപാത്രത്തെ ലഭിച്ചാൽ താൻ സിനിമയിലേക്ക് ചിലപ്പോൾ തിരികെ വന്നേക്കാമെന്നൊരു സൂചന അടുത്തിടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വിന്ദുജ വ്യക്തമാക്കിയിരുന്നു.

6 / 6