റുതുരാജും കിഷനും അടിയോടടി, സെഞ്ചുറി പൂരം | vijay Hazare Trophy, Ruturaj Gaikwad and Ishan Kishan hit brilliant centuries Malayalam news - Malayalam Tv9

Ruturaj Gaikwad and Ishan Kishan : റുതുരാജും കിഷനും അടിയോടടി, സെഞ്ചുറി പൂരം

Published: 

23 Dec 2024 20:39 PM

vijay Hazare Trophy Ruturaj Gaikwad and Ishan Kishan : പുറത്താകാതെ 74 പന്തില്‍ 148 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. 11 സിക്‌സറും 16 ഫോറും പായിച്ചു. 200 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഒമ്പത് വിക്കറ്റിന് മഹാരാഷ്ട്ര ജയിച്ചു. മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് കളിയിലെ താരം

1 / 5വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്. ടി20 ശൈലിയിലാണ് താരം ബാറ്റ് വീശിയത്. മഹാരാഷ്ട്ര താരമായ റുതുരാജ് സര്‍വീസസിനെതിരെ സെഞ്ചുറി നേടി (Photo Credit: Getty)

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ്. ടി20 ശൈലിയിലാണ് താരം ബാറ്റ് വീശിയത്. മഹാരാഷ്ട്ര താരമായ റുതുരാജ് സര്‍വീസസിനെതിരെ സെഞ്ചുറി നേടി (Photo Credit: Getty)

2 / 5

പുറത്താകാതെ 74 പന്തില്‍ 148 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. 11 സിക്‌സറും 16 ഫോറും പായിച്ചു. 200 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഒമ്പത് വിക്കറ്റിന് മഹാരാഷ്ട്ര ജയിച്ചു. മഹാരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് കളിയിലെ താരം (Photo Credit: PTI)

3 / 5

ദേശീയ ടീമിലേക്ക് മടങ്ങിവരാനുള്ള പരിശ്രമത്തിലാണ് താരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം താരത്തിന് സഹായകരമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താരം ഉള്‍പ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത് (Photo Credit: PTI)

4 / 5

വിജയ് ഹസാരെ ട്രോഫിയില്‍ ഇഷന്‍ കിഷനും പുറത്തെടുത്തത് മികച്ച പ്രകടനം. ജാര്‍ഖണ്ഡ് താരമായ കിഷന്‍ മണിപ്പുരിനെതിരെ സെഞ്ചുറി നേടി (Photo Credit: Getty)

5 / 5

ഇഷനും ബാറ്റേന്തിയത് ടി20 ശൈലിയില്‍. 78 പന്തില്‍ നേടിയത് 134 റണ്‍സ്. ആറു സിക്‌സും, 16 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ കൂടിയായ ഇഷന്‍ കളിയിലെ താരവുമായി (Photo Credit: Getty)

Related Stories
Bollywood Actress Business: അഭിനയം മാത്രമല്ല, ഭക്ഷണം വിളമ്പിയും, കോടികൾ നേടുന്ന നടിമാർ
Yukti Thareja: ‘മാർക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; ഉണ്ണി മുകുന്ദൻ, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാർ ആണ്’; നടി യുക്തി തരേജ
BSNL E-SIM: ഓരോരോ പരിഷ്കാരങ്ങളെ…! വരുന്നു ബിഎസ്എൻഎൽ ഇ-സിം; എങ്ങനെ ഉപയോ​ഗിക്കാം? അറിയേണ്ടതെല്ലാം
Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ
Oneplus Open 2 : വൺപ്ലസിൻ്റെ രണ്ടാമത്തെ ഫോൾഡബിൾ; വൺപ്ലസ് ഓപ്പൺ 2 പുറത്തിറങ്ങാൻ വൈകും
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ