പൂവല്ല പൂന്തളിരല്ല ഇത് അണ്‍ലിമിറ്റഡ് ഡാറ്റയാ; വിഐയുടെ കിടിലന്‍ പ്ലാനിതാ | vi announced rs 449 and rs 979 plan with vi movies and tv super pack ott, details in malayalam Malayalam news - Malayalam Tv9

VI Offers: പൂവല്ല പൂന്തളിരല്ല ഇത് അണ്‍ലിമിറ്റഡ് ഡാറ്റയാ; വിഐയുടെ കിടിലന്‍ പ്ലാനിതാ

Published: 

07 Oct 2024 21:16 PM

Vi Recharge Plans: ഓരോ ദിവസവും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഓഫറുകളുമായാണ് ടെലികോം ദാതാക്കള്‍ എത്തുന്നത്. ജിയോയും ബിഎസ്എന്‍എല്ലുമെല്ലാം ദിനംപ്രതി വ്യത്യസ്ത ഓഫറുകളാണ് വരിക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ വിഐയുടെ പുതിയ പ്രഖ്യാപനമാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്.

1 / 5പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് വിഐ എത്തിയിട്ടുള്ളത്. വിഐ ഹിറോ അണ്‍ലിമിറ്റഡ് 449 രൂപയുടെയും 978 രൂപയുടെയും പ്ലാനുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും വമ്പന്‍ ഓഫറാണ് കമ്പനി നല്‍കുന്നത്. (Image Credits: Kabir Jhangiani/NurPhoto via Getty Images)

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് വിഐ എത്തിയിട്ടുള്ളത്. വിഐ ഹിറോ അണ്‍ലിമിറ്റഡ് 449 രൂപയുടെയും 978 രൂപയുടെയും പ്ലാനുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും വമ്പന്‍ ഓഫറാണ് കമ്പനി നല്‍കുന്നത്. (Image Credits: Kabir Jhangiani/NurPhoto via Getty Images)

2 / 5

ഇനി മുതല്‍ ഈ തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് വിഐ മൂവീസ്. ടിവി സൂപ്പര്‍ പാക്ക് തുടങ്ങിയ ആനുകൂല്യങ്ങള്‍ അധിക ചെലവില്ലാതെ ആസ്വദിക്കാവുന്നതാണ്. നേരത്തെ രണ്ട് വിഐ ഹീറോ പ്ലാനുകളും ഒടിടി സേവനങ്ങള്‍ ലഭ്യമാകാതെ സാധാരണ ആനുകൂല്യങ്ങള്‍ മാത്രമുള്ളവയായിരുന്നു. (Image Credits: Pavlo Gonchar/SOPA Images/LightRocket via Getty Images)

3 / 5

വിഐ ഹീറോ അണ്‍ലിമിറ്റഡ് പ്ലാനുകളായ 449 അല്ലെങ്കില്‍ 979 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് വിഐ മൂവീസ്, ടിവി സൂപ്പര്‍ പാക്ക് ഒടിടി ആനുകൂല്യങ്ങള്‍, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം ഡാറ്റ ക്വാട്ടകള്‍, അര്‍ധരാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങള്‍ ആസ്വദിക്കാവുന്നതാണ്. ഇവയോടൊപ്പം അധിക ചെലവുകളൊന്നുമില്ലാതെ വീക്കിലി ഡാറ്റ റോള്‍റോവറും ലഭിക്കുന്നതാണ്. (Image Credits: Debarchan Chatterjee/NurPhoto via Getty Images)

4 / 5

449 രൂപയുടെ ഹീറോ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് 28 ദിവസ വാലിഡിറ്റിയില്‍ വരുന്നത്. (Image Credits: Pradeep Gaur/SOPA Images/LightRocket via Getty Images)

5 / 5

979 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. (Image Credits: ebarchan Chatterjee/NurPhoto via Getty Images)

ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം