'മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീര്‍ത്തു; ഒരു കണ്ണ് പൂര്‍ണമായി അടഞ്ഞ് പോയി'; അസുഖത്തെ പറ്റി വീണ മുകുന്ദന്‍ | Veena Mukundan reveals what happened to her face and health issues Malayalam news - Malayalam Tv9

Veena Mukundan: ‘മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീര്‍ത്തു; ഒരു കണ്ണ് പൂര്‍ണമായി അടഞ്ഞ് പോയി’; അസുഖത്തെ പറ്റി വീണ മുകുന്ദന്‍

sarika-kp
Published: 

19 Mar 2025 20:59 PM

Veena Mukundan Shares Her Health Issues:ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ണിന് ചുറ്റും നീര് വന്ന് മൂടുകയും പിന്നീട് കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി എന്നുമാണ് വീണ പറയുന്നത്.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതയാണ് വീണ മുകുന്ദന്‍. സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെയാണ് വീണ പ്രേക്ഷക ശ്രദ്ധ നേടിയത്. യൂട്യൂബ് ചാനലിൽ അവതാരികയായി തുടക്കമിട്ട വീണ പിന്നീട് സ്വന്തമായി ചാനല്‍ തുടങ്ങുകയായിരുന്നു. ഇതിനു ശേഷം സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.(image credits:instagram)

മലയാളികൾക്ക് ഏറെ സുപരിചിതയാണ് വീണ മുകുന്ദന്‍. സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെയാണ് വീണ പ്രേക്ഷക ശ്രദ്ധ നേടിയത്. യൂട്യൂബ് ചാനലിൽ അവതാരികയായി തുടക്കമിട്ട വീണ പിന്നീട് സ്വന്തമായി ചാനല്‍ തുടങ്ങുകയായിരുന്നു. ഇതിനു ശേഷം സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.(image credits:instagram)

2 / 5വീണ തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പെട്ടെന്നുണ്ടായ അസുഖത്തെ പറ്റി പറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ണിന് ചുറ്റും നീര് വന്ന് മൂടുകയും പിന്നീട് കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി എന്നുമാണ് വീണ പറയുന്നത്. (image credits:instagram)

വീണ തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പെട്ടെന്നുണ്ടായ അസുഖത്തെ പറ്റി പറഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ണിന് ചുറ്റും നീര് വന്ന് മൂടുകയും പിന്നീട് കണ്ണ് തുറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി എന്നുമാണ് വീണ പറയുന്നത്. (image credits:instagram)

3 / 5

ഫെബ്രുവരിയിൽ നടി ഗായത്രി സുരേഷിന്റെ കൂടെ ഒരു ഷൂട്ടുണ്ടായിരുന്നുവെന്നും അത് കഴിഞ്ഞ വന്ന് കിടന്നുറങ്ങിയതിനു ശേഷം തന്റെ കണ്ണിന്റെ സൈഡില്‍ ചെറിയൊരു തടിപ്പ് കണ്ടിരുന്നു. എന്നാൽ സാധാരണ കാര്യമെന്ന നിലയില്‍ അത് വിട്ടുകളയുകയായിരുന്നുവെന്നാണ് വീണ പറയുന്നത്. (image credits:instagram)

4 / 5

എന്നാൽ തൊട്ടടുത്ത ദിവസം താൻ കണ്ട കാഴ്ച ഭീകരമായിരുന്നുവെന്നാണ് വീണ പറയുന്നത്. മുഖമൊക്കെ മത്തങ്ങ പോലെ തടിച്ച് വീര്‍ത്തിരുന്നു. ഉടനെ എറണാകുളത്തെ പ്രശസ്തമായൊരു ആശുപത്രിയിൽ പോയെന്നും എന്നാൽ പരിശോധിച്ചപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് താൻ വീട്ടിലെത്തി. (image credits:instagram)

5 / 5

എന്നാൽ മരുന്നൊക്കെ കഴിച്ചെങ്കിലും യാതൊരു കുറവുമുണ്ടായില്ലെന്നും വീണ പറയുന്നു.എന്നാൽ തൊട്ടടുത്ത ദിവസം കണ്ണ് പൂര്‍ണമായിട്ടും അടഞ്ഞ് പോയി. കണ്ണിന് ചുറ്റും നീര് കെട്ടി. കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും വീഡിയോയിൽ വീണ പറയുന്നു. പിന്നീട് കണ്ണിന്റെ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണീര്‍ഗ്രന്ഥിയ്ക്ക് നീര്‍വീക്കം ഉണ്ടായതാണെന്ന് അറിയുന്നതെന്നും വീണ പറഞ്ഞു.(image credits:instagram)

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്