5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tulsi: ഇവ തുളസിക്ക് സമീപം വെക്കുന്ന ശീലമുണ്ടോ? സര്‍വ്വനാശം ഉറപ്പ്‌

Vastu Tips For Tulsi Plant: തുളസി, വെറുമൊരു ചെടി മാത്രമല്ല ഔഷധമാണ്, അതിലുപരി പൂജാപുഷ്പങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്നവളാണ്. എല്ലാ വീട്ടിലും ഒരു തുളസിച്ചെടിയെങ്കിലും ഉണ്ടാകാറുണ്ട്. വിവിധ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കാം എന്നത് തന്നെയാണ് തുളസി വളര്‍ത്താന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്നത്.

shiji-mk
Shiji M K | Published: 06 Dec 2024 16:52 PM
തുളസിച്ചെടി വെറുതെ വളര്‍ത്തേണ്ട ഒന്നല്ല. അവ വളര്‍ത്തുന്ന സമയത്ത് പലതരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. തുളസി ശുദ്ധിയുടെ കൂടി അടയാളമാണ്. അതിനാല്‍ തന്നെ അവ വളരുന്ന ഇടം ശുദ്ധമായിരിക്കണം. മാത്രമല്ല, തുളസിച്ചെടി നടുന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ പ്രഭാവമുണ്ടാകും. (Image Credits: Veena Nair/Getty Images Creative)

1 / 5
തുളസിച്ചെടിയുടെ സമീപത്തായി ഒരിക്കലും മാലിന്യമോ അല്ലെങ്കില്‍ ചവറ്റുകുട്ടയോ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്നത് ആ ഗൃഹത്തിലേക്ക് നെഗറ്റീവ് എനര്‍ജിയെ ആഗിരണം ചെയ്യുന്നു. (Image Credits: Penpak Ngamsathain/Getty Images Creative)

2 / 5
തുളസി എന്നത് ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ്. അതിനാല്‍ തന്നെ തുളസിച്ചെടിയുടെ അടുത്ത് ചെരുപ്പുകള്‍ സൂക്ഷിക്കുന്നത് ദേവീകോപത്തിന് കാരണമാകും. ഇത് വീട്ടില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കും. (Image Credits: Mayur Kakade/Getty Images Creative)

3 / 5
തുളസിച്ചെടിയുടെ സമീപം ചൂല്‍ സൂക്ഷിക്കുന്നത് അശുഭകരമാണ്. ഇങ്ങനെ ചെയ്യുന്നത് തുളസി മാതാവിനെ അപമാനിക്കുന്നതിനും വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്നതിനും കാരണമാകുന്നു. കൂടാതെ ഒരിക്കലും തുളസിച്ചെടിക്ക് സമീപം മുള്ളുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കരുത്. ഇത് വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജിയെ കൊണ്ടുവരികയും അസ്വാരസ്യങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. (Image Credits: Ravinder Kumar/Moment/Getty Images)

4 / 5
ചിലയാളുകള്‍ തുളസിച്ചെടിക്ക് സമീപത്തായി ശിവലിംഗം സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യാന്‍ പാടില്ല, കാരണം ശിവലിംഗത്തെയും തുളസിയെയും ഒരുമിച്ച് ആരാധിക്കുന്നത് ഉചിതമല്ല. കൂടാതെ തുളസിക്ക് സീമപത്തായി പ്ലാസ്റ്റിക് ചെടികള്‍ സൂക്ഷിക്കുന്നതും അരുത്. ഇത് പ്രകൃതിദത്ത ഊര്‍ജത്തെ വീട്ടിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നു. (Image Credits: Penpak Ngamsathain/Getty Images Creative)

5 / 5