കയ്യെത്തും ദൂരത്ത് വരുണ്‍ ചക്രവര്‍ത്തി കൈവിട്ടത് വമ്പന്‍ റെക്കോഡ്‌ | Varun Chakravarthy would have had a better record if he had taken one more wicket against England, Know why Malayalam news - Malayalam Tv9

Varun Chakaravarthy : കയ്യെത്തും ദൂരത്ത് വരുണ്‍ ചക്രവര്‍ത്തി കൈവിട്ടത് വമ്പന്‍ റെക്കോഡ്‌

jayadevan-am
Published: 

03 Feb 2025 13:14 PM

Varun Chakaravarthy Record: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്. ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയിരുന്നെങ്കില്‍ താരത്തിന് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാമായിരുന്നു. ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സ്വന്തം റെക്കോഡ് ചക്രവര്‍ത്തി മറികടന്നു

1 / 5ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്. ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയിരുന്നെങ്കില്‍ താരത്തിന് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിനൊപ്പം ചേര്‍ക്കാമായിരുന്നു (Image Credits : PTI)

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 14 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കിയത്. ഒരു വിക്കറ്റ് കൂടി സ്വന്തമാക്കിയിരുന്നെങ്കില്‍ താരത്തിന് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിനൊപ്പം ചേര്‍ക്കാമായിരുന്നു (Image Credits : PTI)

2 / 515 വിക്കറ്റുകള്‍ നേടിയാല്‍ ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറിനൊപ്പം ചക്രവര്‍ത്തിക്കും നേടാമായിരുന്നു. ഹോള്‍ഡര്‍ ടി20 പരമ്പരയില്‍ നേരത്തെ 15 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് (Image Credits : PTI)

15 വിക്കറ്റുകള്‍ നേടിയാല്‍ ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡറിനൊപ്പം ചക്രവര്‍ത്തിക്കും നേടാമായിരുന്നു. ഹോള്‍ഡര്‍ ടി20 പരമ്പരയില്‍ നേരത്തെ 15 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് (Image Credits : PTI)

3 / 5എന്തായാലും ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സ്വന്തം റെക്കോഡ് ചക്രവര്‍ത്തി മറികടന്നു. മറ്റൊരു ടി20 പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ചക്രവര്‍ത്തി തന്നെയാണ് ഈ നേട്ടത്തില്‍ രണ്ടാമത് (Image Credits : PTI)

എന്തായാലും ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സ്വന്തം റെക്കോഡ് ചക്രവര്‍ത്തി മറികടന്നു. മറ്റൊരു ടി20 പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ ചക്രവര്‍ത്തി തന്നെയാണ് ഈ നേട്ടത്തില്‍ രണ്ടാമത് (Image Credits : PTI)

4 / 5

ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രാജ്യാന്തര താരങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ ഇഷ് സോധിയെയും, ജപ്പാന്റെ ചാള്‍സ് ഹിന്‍സിനെയും മറികടന്നാണ് ചക്രവര്‍ത്തി രണ്ടാമതെത്തിയത്. സോധിയും ഹിന്‍സും 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മലാവിയുടെ സാമി സൊഹൈലിനൊപ്പം രണ്ടാം സ്ഥാനം ചക്രവര്‍ത്തി പങ്കിടുന്നു (Image Credits : PTI)

5 / 5

ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ചക്രവര്‍ത്തി പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ മൂന്ന്, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ അഞ്ച്, നാലാമത്തേതില്‍ രണ്ട്, അഞ്ചാമത്തേതിലും രണ്ട് എന്നിങ്ങനെയാണ് താരം വിക്കറ്റുകള്‍ വീഴ്ത്തിയത്‌ (Image Credits : PTI)

അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!