മൊബൈൽ ഫോൺ ഉപയോഗിച്ച് ശുചിമുറിയിലിരിക്കാറുണ്ടോ? ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ലെന്ന് വിദഗ്ധർ | Using Mobile Phones In Toilets Can Cause Numerous Health Issues Malayalam news - Malayalam Tv9

Mobile Phone : മൊബൈൽ ഫോൺ ഉപയോഗിച്ച് ശുചിമുറിയിലിരിക്കാറുണ്ടോ? ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ലെന്ന് വിദഗ്ധർ

Published: 

11 Sep 2024 14:54 PM

Using Mobile Phones In Toilets : ശുചിമുറിയിലെ മൊബൈൽ ഉപയോഗം കൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഏറെ നേരം ശുചിമുറിയിലിരിക്കുന്നത് പൈൽസും ഹെമറോയ്ഡും ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

1 / 5ശുചിമുറിയിലിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ മണിക്കൂറുകളോളം ഇങ്ങനെ ശുചിമുറിയിൽ ഇരിക്കാറുണ്ട്. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ച് ശുചിമുറിയിലിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. (Image Courtesy - Eva-Katalin/E+/Getty Images)

ശുചിമുറിയിലിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ചിലർ മണിക്കൂറുകളോളം ഇങ്ങനെ ശുചിമുറിയിൽ ഇരിക്കാറുണ്ട്. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ച് ശുചിമുറിയിലിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. (Image Courtesy - Eva-Katalin/E+/Getty Images)

2 / 5

മൊബൈൽ ഫോൺ എന്ന് മാത്രമല്ല, എങ്ങനെയായാലും ആശുപത്രിയിൽ ഏറെ നേരം ഇരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പൈൽസ്, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്‌, ഹെമറോയ്‌ഡ്‌, ഹെപറ്റൈറ്റിസ്‌ തുടങ്ങി പലതരം രോങ്ങളുണ്ടാവാൻ ഇത് കാരണമാവുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. (Image Courtesy - Westend61/Getty Images)

3 / 5

പരമാവധി 10 മിനിട്ട് മാത്രമേ ശുചിമുറിയിലിരിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്. എത്ര കൂടുതൽ സമയം ശുചിമുറിയിൽ ഇരിക്കുന്നോ അത്രയധികം റിസ്ക് ഉണ്ടാവും. ശുചിമുറിയിലെ രോഗാണുക്കളായി സമ്പർക്കമുണ്ടാവുന്നതാണ് ഇതിന് കാരണം. മൊബൈൽ ഫോണുമായി ശുചിമുറിയിൽ പോയാൽ മറ്റൊരു റിസ്കുണ്ട്. (Image Courtesy - Westend61/Getty Images)

4 / 5

മൊബൈൽ ഫോണുമായി ശുചിമുറിയിലിരിക്കുമ്പോൾ രോഗാണുക്കൾ മൊബൈൽ ഫോണിൽ പ്രവേശിക്കും. പിന്നീട് ഈ രോഗാണുക്കൾ കൈകളിലേക്കും കൈകളിൽ നിന്ന് ഭക്ഷണത്തിലൂടെ ശരീരത്തിനകത്തും പ്രവേശിക്കും. ഇത് പലതരത്തിലുള്ള അസുഖങ്ങൾക്ക് ഇടയാക്കും. (Image Courtesy - Christoph Hetzmannseder/Moment/Getty Images)

5 / 5

മലബന്ധമുള്ളവർ ഇടയ്ക്കിടെ ഇടവേളയെടുത്ത് ശുചിമുറി ഉപയോഗിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തചംക്രമണമില്ലാതെ ശുചിമുറിയിൽ ഏറെനേരം ഇരിക്കുന്നത് മറ്റ് പല തരത്തിലുള്ള അസുഖങ്ങൾക്കും കാരണമാവും. ഹെമറോയ്ഡ് ആണ് ഇങ്ങനെ ഇരിക്കുന്നവർക്ക് ഏറ്റവുമധികം ഉണ്ടാവാനിടയുള്ളത്. (Image Courtesy - Antonio Hugo Photo/Moment/Getty Images)

എട്ടാം ശമ്പള കമ്മീഷൻ വന്നാലുണ്ടാകുന്ന മാറ്റങ്ങൾ
കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്
തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്
ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!