ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താറുണ്ട്? എങ്കില്‍ ഈ ബാങ്കുകള്‍ അത്ര വിശാലമനസ്‌കരല്ല | upi transaction per day limit in seven banks, check the complete details in malayalam Malayalam news - Malayalam Tv9

UPI Transaction Limit: ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താറുണ്ട്? എങ്കില്‍ ഈ ബാങ്കുകള്‍ അത്ര വിശാലമനസ്‌കരല്ല

Published: 

18 Aug 2024 13:33 PM

UPI Transaction Per Day Limit: ഒരു ദിവസം യുപിഐ വഴി ഇടപാട് നടത്തുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷൂറന്‍സുകള്‍, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍ല് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പരിധി. താഴെ കൊടുത്തിരിക്കുന്ന ബാങ്കുകളില്‍ എത്രതവണ യുപിഐ വഴി ഇടപാട് നടത്താമെന്ന് നോക്കാം.

1 / 7എസ്ബിഐ-

എസ്ബിഐ- എസ്ബിഐയില്‍ ഒരു ലക്ഷം രൂപയാണ് ഒരു ദിവസം യുപിഐ വഴി കൈമാറാന്‍ സാധിക്കുന്നത്. മാത്രമല്ല ബാങ്ക് അക്കൗണ്ട് വഴിയും ഒരു ലക്ഷം രൂപ മാത്രമേ കൈമാറാന്‍ സാധിക്കു. (TV9 Bharatvarsh Image)

2 / 7

എച്ച്ഡിഎഫ്‌സി- ഒരു ലക്ഷം രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് യുപിഐ ഇടപാട് വഴി ഒരു ദിവസം കൈമാറാന്‍ സാധിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 20 യുപിഐ പേയ്‌മെന്റുകള്‍ നടത്താം. (TV9 Gujarati Image)

3 / 7

ഐസിഐസിഐ- ഒരു ലക്ഷം രൂപയാണ് ഒരു ദിവസം ഇടപാട് നടത്താന്‍ സാധിക്കുന്ന തുക. ഒരു ദിവസം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് 10 യുപിഐ ഇടപാടുകളാണ് നടത്താന്‍ സാധിക്കുന്നത്. (TV9 Bharatvarsh Image)

4 / 7

ബാങ്ക് ഓഫ് ബറോഡ- യുപിഐ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ അയക്കാവുന്നതാണ്. ഒരു ദിവസത്തില്‍ 20 യുപിഐ പേയ്‌മെന്റുകളാണ് ചെയ്യാന്‍ സാധിക്കുക. (TV9 Bharatvarsh Image)

5 / 7

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- ഒരു ലക്ഷം രൂപയാണ് യുപിഐ ഇടപാട് പരിധി. ഒരു ദിവസം ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപയുമാണ് കൈമാറാന്‍ സാധിക്കുക. (TV9 Marathi News)

6 / 7

കാനറ ബാങ്ക്- ഒരു ലക്ഷം രൂപയാണ് 24 മണിക്കൂറിനിടെ കൈമാറാന്‍ സാധിക്കുക. 20 ഇടപാടുകളും ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നടത്താവുന്നതാണ്. (TV9 Bharatvarsh Image)

7 / 7

പഞ്ചാബ് നാഷണല്‍ ബാങ്ക്- ഒരു ലക്ഷം രൂപയാണ് ഒരു ദിവസം കൈമാറാന്‍ സാധിക്കുക. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കൈമാറാന്‍ സാധിക്കുന്ന പരമാവധി തുകയും ഒരു ലക്ഷമാണ്. (TV9 Bharatvarsh Image)

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ