സ്മാർട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതിരിപ്പിക്കാനൊരുങ്ങുകയാണ് യുപിഐ. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ. ഈ സൗകര്യം നിലവിൽ വന്നാൽ സ്മാർട്‌ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനാവും.