വില്ലൻ മമ്മൂട്ടിയോ അതോ വിനായകനോ? മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിൻ്റെ പൂജ നടന്നു | Untitled Mammootty Kampany 7th Movie Pooja Was Held At Nagercoil Social Media is Asking Who Will Be The Antagonist Mammootty Or Vinayakan Malayalam news - Malayalam Tv9

Mammootty Kampany 7th Movie : വില്ലൻ മമ്മൂട്ടിയോ അതോ വിനായകനോ? മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിൻ്റെ പൂജ നടന്നു

Updated On: 

25 Sep 2024 18:03 PM

Mammootty Vinayakan Movie : നവാഗതനായ ജിതിൻ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്നാട് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാകും ഇത് എന്നാണ് അഭ്യൂഹം

1 / 5നടൻ മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിച്ചു. പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിൻ്റെ പൂജ തമിഴ്നാട്ടിലെ നാഗർകോവിൽ വെച്ച് നടന്നു. (Image Courtesy : Mammootty Facebook)

നടൻ മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിച്ചു. പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിൻ്റെ പൂജ തമിഴ്നാട്ടിലെ നാഗർകോവിൽ വെച്ച് നടന്നു. (Image Courtesy : Mammootty Facebook)

2 / 5

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ( (Image Courtesy : Mammootty Kampany Facebook)

3 / 5

നവാഗതനായ ജിതിൻ ജോസാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജിതിൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ കുറുപ്പ് എന്ന സിനിമയുടെ രചയ്താവാണ് ജിതിൻ. (Image Courtesy : Mammootty Kampany Facebook)

4 / 5

തമിഴ്നാട് പശ്ചാത്തലത്തിലാകും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളും ഒന്നും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടില്ല. (Image Courtesy : Mammootty Kampany Facebook)

5 / 5

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമായ ഡൊമിനിക്കിൻ്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് ഡൊമിനിക്ക് ഒരുക്കുന്നത്. (Image Courtesy : Mammootty Kampany Facebook)

Related Stories
Youtuber Manavalan: ജയിലിലാണെങ്കിലും, മണവാളന് യൂട്യൂബ് വരുമാനം ഇത്രയുമുണ്ട്
Samsung Galaxy S25 Edge: ഗ്യാലക്സി അൺപാക്ക്ഡ്; അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സ്ലിം ബ്യൂട്ടി സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ്
Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്