'നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ; എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം' | Unni Mukundan Breaks Silence on Intimacy Rule in his Movies: Here's What He Has to Say Malayalam news - Malayalam Tv9

Unni Mukundan: ‘നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ; എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം’

Published: 

22 Feb 2025 13:08 PM

Unni Mukundan: തന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രം​​ഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് താൻ കരുതുന്നതെന്നും താരം പറഞ്ഞു.

1 / 5ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ബോക്സോഫീസ് തരം​ഗം സൃഷ്ടിച്ച ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയ്ക്ക് ശേഷം വീണ്ടും തീയറ്റർ ഇളക്കി മറിക്കാൻ എത്തിയിരിക്കുകയാണ് ​ഗെറ്റ് സെറ്റ് ബേബി. (image credits:instagram)

ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ബോക്സോഫീസ് തരം​ഗം സൃഷ്ടിച്ച ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോയ്ക്ക് ശേഷം വീണ്ടും തീയറ്റർ ഇളക്കി മറിക്കാൻ എത്തിയിരിക്കുകയാണ് ​ഗെറ്റ് സെറ്റ് ബേബി. (image credits:instagram)

2 / 5

ഒരിടവേളയ്ക്കുശേഷം ഉണ്ണി മുകുന്ദന് ഒരു നായികയും പ്രണയ രം​ഗങ്ങളുമുള്ള സിനിമയാണ് ​ഇത്.ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

3 / 5

ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടിനെ കുറിച്ച് താരത്തിന്റെ പ്രതികരണമാണ് അത്. എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് താൻ എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. (image credits:instagram)

4 / 5

തന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രം​​ഗങ്ങൾ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് താൻ കരുതുന്നതെന്നും താരം പറഞ്ഞു.(image credits:instagram)

5 / 5

അതിന് കിസ്സിങ് സീൻ തന്നെ വേണമെന്നില്ലെന്നും എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം തന്റേതെന്ന് ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.ഇത് തന്റെ മാത്രം കാഴ്ചപ്പാടാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. മറ്റുള്ളവർ ഇത്തരം സീനുകൾ ചെയ്യുന്നത് അവരുടെ ഇഷ്ടമാണെന്നും അതിൽ തനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.(image credits:instagram)

ഇവരോട് തർക്കിക്കരുത്, പണി കിട്ടും
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!