മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ ആദ്യ ബജറ്റാണ് ജൂലൈ 23ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമലാ സീതാരാമൻറെ തുടർച്ചയായ ഏഴാമത്തെ ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കുക. ഓഗസ്‌റ്റ് 12 വരെയാണ് സമ്മേളനം നടക്കുക. നിരവധി വിവാദങ്ങൾക്കിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്.