5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Budget 2024: എന്താണ് കേന്ദ്ര ബജറ്റ്? ഇടക്കാല ബജറ്റും സമ്പൂർണ്ണ ബജറ്റും തമ്മിലുള്ള വ്യത്യാസമെന്ത്..?

Union Budget 2024: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കുക. ഓഗസ്‌റ്റ് 12 വരെയാണ്‌ സമ്മേളനം നടക്കുക. നാളെ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.

neethu-vijayan
Neethu Vijayan | Updated On: 22 Jul 2024 14:03 PM
മൂന്നാം നരേന്ദ്ര മോദി സർക്കാരിൻറെ ആദ്യ ബജറ്റാണ് ജൂലൈ 23ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമലാ സീതാരാമൻറെ തുടർച്ചയായ ഏഴാമത്തെ ബജറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കുക. ഓഗസ്‌റ്റ് 12 വരെയാണ്‌ സമ്മേളനം നടക്കുക. നിരവധി വിവാദങ്ങൾക്കിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്.

1 / 7
നാളെ രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇന്ന് സഭയിൽ വയ്ക്കുക. 2023-24 കാലയളവിലെ സാമ്പത്തിക സർവേ ഉച്ചയ്ക്ക് ഒരു മണിക്ക് ലോക്‌സഭയിലും ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്യസഭയിലും അവതരിപ്പിക്കും.

2 / 7
വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഗവൺമെന്റിന്റെ നിർദ്ദിഷ്ട ചെലവുകളും വരുമാനവും വ്യക്തമാക്കുന്ന വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ് എന്ന് പറയുന്നത്. ഭരണഘടനയുടെ അനുഛേദം 112 അനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകളുടെയും മുന്നിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.

3 / 7
കേന്ദ്ര ഗവൺമെന്റിന്റെയും മറ്റ് ചില ഫണ്ടുകളുടെയും വരുമാനവും അതിലൂടെ സർക്കാരിന് ലഭിച്ച എല്ലാ പണവും ഉൾപ്പെടുന്ന കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയുടെ വരവുചെലവുകളുടെ പ്രത്യേക കണക്കും ബജറ്റിൽ അവതരിപ്പിക്കും. ഓരോ സംസ്ഥാന സർക്കാരിന്റെയും കണക്കാക്കിയ വരവുകളുടെയും ചെലവുകളുടെയും ഒരു പ്രസ്താവനയും ബജറ്റിലുണ്ടാകും.

4 / 7
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ ആ സാമ്പത്തിക വർഷത്തിലെ താൽക്കാലിക ചെലവുകളും മറ്റും കൈകാര്യം ചെയ്യുന്നതിനുള്ളതാണ് ഇടക്കാല ബജറ്റ് എന്നു പറയുന്നത്. ഭരണഘടനപരമായ ആവശ്യകത കൂടി ഒന്നാണ് ഇടക്കാല ബജറ്റ്.

5 / 7
ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം മാത്രമാണ് പാർലമെന്റ് ബജറ്റിന് അംഗീകാരം നൽകുക. ഒരു സാമ്പത്തിക വർഷത്തിലേക്കുള്ള നികുതി മാറ്റങ്ങളും പുതിയ പദ്ധതികളും വിവിധ വകുപ്പുകളിലേക്കുള്ള വിഭവ വിതരണവും ഉൾപ്പെടുന്നതാണ് സമ്പൂർണ്ണ ബജറ്റ്.

6 / 7
എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആ സാമ്പത്തിക വർഷത്തേക്ക് വേണ്ടി അവതരിപ്പിക്കുന്ന ബജറ്റാണ് സമ്പൂർണ്ണ കേന്ദ്ര ബജറ്റ് എന്ന് പറയുന്നത്. പാർലമെന്റിലെ ഇരുസഭകളിലും ചർച്ച ചെയ്യുന്നതാണ് സമ്പൂർണ്ണ കേന്ദ്ര ബജറ്റ്. ശേഷം ബജറ്റിലെ ഓരോ വ്യവസ്ഥകളിലും സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നു.

7 / 7
Follow Us
Latest Stories