തിരുപ്പതി യാത്രയാണോ സ്വപ്നം? യാത്ര ബുദ്ധിമുട്ടാകില്ല, കേരളത്തില്‍ നിന്നും ട്രെയിനുണ്ടല്ലോ | train to tirupati temple from kerala kollam, timing, ticket charge and route details in malayalam Malayalam news - Malayalam Tv9

Kerala-Tirupati Train: തിരുപ്പതി യാത്രയാണോ സ്വപ്നം? യാത്ര ബുദ്ധിമുട്ടാകില്ല, കേരളത്തില്‍ നിന്നും ട്രെയിനുണ്ടല്ലോ

Published: 

26 Sep 2024 22:55 PM

Kerala To Tirupati Temple Train Service Details: തിരുപ്പതിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം വിശ്വാസികളും. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നമ്മള്‍ എങ്ങനെയാണ് ഇത്രയും ദൂരം യാത്ര ചെയ്ത് തിരുപ്പതിയിലെത്തുക എന്ന സംശയമാണ് പലര്‍ക്കും. അതിനുള്ള പരിഹാരം എന്താണെന്ന് അറിയാമോ?

1 / 5നമ്മുടെ കേരളത്തില്‍ നിന്നും തിരുപ്പതി വഴി സര്‍വീസ് നടത്തുന്ന ഒട്ടനവധി ട്രെയിനുകളുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് തിരുപ്പതിയിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? (Ramesh Pathania/Mint via Getty Images)

നമ്മുടെ കേരളത്തില്‍ നിന്നും തിരുപ്പതി വഴി സര്‍വീസ് നടത്തുന്ന ഒട്ടനവധി ട്രെയിനുകളുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് തിരുപ്പതിയിലേക്ക് മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? (Ramesh Pathania/Mint via Getty Images)

2 / 5

കൊല്ലം-തിരുപ്പതി എക്‌സ്പ്രസ്- 17422 ആണ് തിരുമല ക്ഷേത്രത്തിലേക്ക് മാത്രമായി സര്‍വീസ് നടത്തുന്നത്. പാലക്കാട് സ്റ്റേഷനില്‍ നിന്നും 11.30 മണിക്കൂര്‍ ദൈര്‍ഘ്യ യാത്രയാണ് തിരുപ്പതിയിലേക്കുള്ളത്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ബുധന്‍, ശനി ദിവസങ്ങളിലാണ് ഇത്. (Puneet Vikram Singh, Nature and Concept photographer/ Getty Images)

3 / 5

രാവിലെ 10.45ന് കൊല്ലം ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം പുലര്‍ച്ചെ 3.20ന് തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. അവിടെ നിന്ന് തിരിച്ച് കൊല്ലത്തേക്ക് എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ട്രെയിന്‍ ഉള്ളത്. ഉച്ചയ്ക്ക് 2.40ന് തിരുപ്പതിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 6.20ന് കൊല്ലം ജങ്ഷനിലെത്തും. (Tuul & Bruno Morandi/ Getty Images)

4 / 5

കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുള്ളത്. Mayur Kakade/Moment/Getty Images)

5 / 5

കൊല്ലം-തിരുപ്പതി എക്‌സ്പ്രസില്‍ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് സ്ലീപ്പര്‍ കോച്ചിന് 149 രൂപയും 3A കോച്ചിന് 1160 രൂപയും 2A കോച്ചിന് 1665 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. Image Credits: PTI)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ