5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

TRAI: ഇനി റേഞ്ചിൽ ചതി വേണ്ട; കവറേജ് മാപ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം

Geospatial Coverage Maps: കവറേജ് ഭൂപടം കൃത്യമായി കമ്പനികൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓരോ കമ്പനികളുടെ വെബ്‌സൈറ്റിൽ ഹോം പേജിലോ ലാൻഡിംഗ് പേജിലോ വളരെ പ്രാധാന്യത്തോടെ ഈ മാപ്പ് പ്രസിദ്ധീകരിക്കുക. ട്രായ് അടുത്തിടെ പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) ചട്ടങ്ങളുടെ ഭാഗമായാണ് നിർദേശം.

neethu-vijayan
Neethu Vijayan | Published: 25 Nov 2024 08:53 AM
രാജ്യത്തെ എല്ലാ മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കർശന നിർദേവുമായി ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (​ട്രായ്). മികച്ച ടെലികോം സേവനം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ട്രായ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. (​Image Credits: Social Media)

1 / 5
മൊബൈൽ ഫോണുകൾക്ക് പലയിടങ്ങളിലും റേഞ്ച് ലഭിക്കുന്നില്ലെന്നും സേവനം ഇടയ്ക്ക് തടസപ്പെടുന്നുമുള്ള ഉപഭോക്താക്കളുടെ പരാതികൾ കൂടിയ സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി ട്രായ് രം​ഗത്തെത്തിയത്. നെറ്റ്‌വർക്ക് സേവനം എവിടെയൊക്കെയാണ് ലഭ്യമെന്നതിൻ്റെ കൃത്യമായ വിവരം ഓരോ ടെലികോം കമ്പനികളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ട്രായ് നിർദേശിച്ചു. (​Image Credits: Social Media)

2 / 5
വയർലെസ് വോയ്‌സ് സേവനവും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയും ലഭ്യമായ സ്ഥലങ്ങളുടെ മാപ്പാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടത്. 2G/ 3G/ 4G/ 5G എന്നിങ്ങനെ വിവിധ തരത്തിലുള്ള നെറ്റ്‌വർക്കുകൾക്ക് പ്രത്യേകം നിറങ്ങൾ നൽകി ഈ മാപ്പുകളിൽ കൃത്യമായി അടയാളപ്പെടുത്തണം. സിഗ്‌നലിൻറെ കരുത്തും ഭൂപടങ്ങളിലുണ്ടാകണമെന്ന് ട്രായ് പറയുന്നു. (​Image Credits: Social Media)

3 / 5
കവറേജ് ഭൂപടം കൃത്യമായി കമ്പനികൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. ഓരോ കമ്പനികളുടെ വെബ്‌സൈറ്റിൽ ഹോം പേജിലോ ലാൻഡിംഗ് പേജിലോ വളരെ പ്രാധാന്യത്തോടെ ഈ മാപ്പ് പ്രസിദ്ധീകരിക്കുക. ട്രായ് അടുത്തിടെ പുതുക്കിയ ക്വാളിറ്റി ഓഫ് സർവീസ് (QoS) ചട്ടങ്ങളുടെ ഭാഗമായാണ് നിർദേശം. (​Image Credits: Social Media)

4 / 5
ഇത്തരം വിവരങ്ങൾ ടെലികോം കമ്പനികൾ നൽകുന്നത് കൺസ്യൂമർമാരെ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സഹായിക്കും എന്നും ട്രായുയുടെ നിർദേശത്തിൽ പറയുന്നു. കവറേജ് മാപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാനും പരാതികൾ ബോധിപ്പിക്കാനും വെബ്‌സൈറ്റുകളിൽ ഫീഡ്‌ബാക്ക് സംവിധാനം ഒരുക്കണമെന്ന നിർദേശവമുണ്ട്. (​Image Credits: Social Media)

5 / 5
Latest Stories