ലോകത്തെ തിരക്കേറിയ നഗരങ്ങളില്‍ കൊച്ചിയും; പട്ടികയിലെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഇതാ | Traffic Index Ranking, Know which are the congested cities in India, check the list Malayalam news - Malayalam Tv9

Traffic Index Ranking : ലോകത്തെ തിരക്കേറിയ നഗരങ്ങളില്‍ കൊച്ചിയും; പട്ടികയിലെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഇതാ

Published: 

13 Jan 2025 11:52 AM

TomTom Traffic Index 2024 : ഇന്ത്യയിലെ തിരക്കേറിയ നഗരമെന്ന ബെംഗളൂരുവിന്റെ 'റെക്കോഡ്' കൊല്‍ക്കത്ത സ്വന്തമാക്കി. കൊളംബിയയിലെ ബാരൻക്വില്ലയാണ് സൂചികയില്‍ ഒന്നാമത്. ബെംഗളൂരുവാണ് ആഗോള തലത്തില്‍ മൂന്നാമതുള്ള നഗരം. പട്ടികയിലെ ആദ്യ നാല് നഗരങ്ങളില്‍ മൂന്നും ഇന്ത്യയില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം. കൊച്ചി 50-ാമതാണ്‌

1 / 5ഇന്ത്യയിലെ തിരക്കേറിയ നഗരമെന്ന ബെംഗളൂരുവിന്റെ 'റെക്കോഡ്' കൊല്‍ക്കത്ത സ്വന്തമാക്കി. ഡച്ച് ലൊക്കേഷൻ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റായ ടോംടോം പുറത്തിറക്കിയ ട്രാഫിക് സൂചിക പ്രകാരമാണിത്. 2024ലെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരം കൊല്‍ക്കത്തയാണെന്ന് സൂചികയില്‍ പറയുന്നു. ലോകത്ത് രണ്ടാം സ്ഥാനമാണ് കൊല്‍ക്കത്തയ്ക്ക്. ചിത്രങ്ങളില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ട്രാഫിക്കുകള്‍ (Image Credits : PTI)

ഇന്ത്യയിലെ തിരക്കേറിയ നഗരമെന്ന ബെംഗളൂരുവിന്റെ 'റെക്കോഡ്' കൊല്‍ക്കത്ത സ്വന്തമാക്കി. ഡച്ച് ലൊക്കേഷൻ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റായ ടോംടോം പുറത്തിറക്കിയ ട്രാഫിക് സൂചിക പ്രകാരമാണിത്. 2024ലെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരം കൊല്‍ക്കത്തയാണെന്ന് സൂചികയില്‍ പറയുന്നു. ലോകത്ത് രണ്ടാം സ്ഥാനമാണ് കൊല്‍ക്കത്തയ്ക്ക്. ചിത്രങ്ങളില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലെ ട്രാഫിക്കുകള്‍ (Image Credits : PTI)

2 / 5

കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ഡ്രൈവർമാർക്ക് 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 34 മിനിറ്റും 33 സെക്കൻഡും വേണ്ടിവന്നുവെന്ന് സൂചികയില്‍ പറയുന്നു. , കൊളംബിയയിലെ ബാരൻക്വില്ലയാണ് സൂചികയില്‍ ഒന്നാമത്. ഇവിടെ ഡ്രൈവർമാർക്ക് 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റും 6 സെക്കൻഡും വേണ്ടിവന്നു (Image Credits : PTI)

3 / 5

ബെംഗളൂരുവാണ് ആഗോള തലത്തില്‍ മൂന്നാമതുള്ള നഗരം. 34 മിനിറ്റും 10 സെക്കന്‍ഡുമാണ് കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ഡ്രൈവര്‍മാര്‍ 10 കി.മീ സഞ്ചരിക്കാനെടുത്ത ശരാശരി സമയം. ലോക റാങ്കിംഗില്‍ മറ്റൊരു ഇന്ത്യന്‍ നഗരമായ പൂനെയാണ് നാലാമത്. ഇവിടെ ഡ്രൈവർമാർക്ക് 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ശരാശരി 33 മിനിറ്റും 22 സെക്കൻഡും വേണ്ടിവന്നു (Image Credits : PTI)

4 / 5

പട്ടികയിലെ ആദ്യ നാല് നഗരങ്ങളില്‍ മൂന്നും ഇന്ത്യയില്‍ നിന്നാണെന്നതാണ് ശ്രദ്ധേയം. ലണ്ടനാണ് അഞ്ചാമത്. ജപ്പാനിലെ ക്യോട്ടോ, പെറുവിലെ ലിമ, ഫിലിപ്പീന്‍സിലെ ദാവാ സിറ്റി, പെറുവിലെ ത്രുജിലോ, അയര്‍ലന്‍ഡിലെ ഡബ്ലിന്‍ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് നഗരങ്ങള്‍ (Image Credits : PTI)

5 / 5

ഹൈദരാബാദ് പതിനെട്ടാമതും, ചെന്നൈ 31-ാമതും, മുംബൈ 39-ാമതും, അഹമ്മദാബാദ് 43-ാമതും, കൊച്ചി 50-ാമതും, ജയ്പുര്‍ 52-ാമതും, ന്യൂഡല്‍ഹി 122-ാമതുമായി പട്ടികയിലിടം നേടി. ആകെ 500 നഗരങ്ങളുടെ സൂചികയാണ് പുറത്തുവിട്ടത്. കൊച്ചിയില്‍ ഡ്രൈവര്‍മാര്‍ക്ക് 30 കി.മീ സഞ്ചരിക്കാന്‍ കഴിഞ്ഞ വര്‍ഷം 28 മിനിറ്റും 30 സെക്കന്‍ഡും വേണ്ടിവന്നെന്ന് സൂചികയില്‍ പറയുന്നു (Image Credits : PTI)

Related Stories
കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും
ആറ് മത്സരങ്ങൾ; 664 റൺസ്; കരുൺ നായർക്ക് റെക്കോർഡ്
ശരീരത്തില്‍ സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍?
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ