കോട്ടയം ചുരുട്ട് : കേരളത്തിലെ കോട്ടയം മേഖലയിൽ നിന്നുള്ള പ്രശസ്തമായ സിറിയൻ ക്രിസ്ത്യൻ പലഹാരമാണ് ചുരുട്ട് . അരിപ്പൊടിയും ശർക്കരയും എല്ലാം ചേർന്ന ഒരു ചെറുകടിയാണ് ഇത്.
ഇറച്ചി പത്തൽ : മലബാർ വിഭവങ്ങളിൽ പ്രധാനിയാണ് ഇറച്ചി പത്തൽ. പൊതുവെ വൈകുന്നേരങ്ങളിലെ ഭക്ഷണമായാണ് ഇത് നൽകാറ്.
ആലപ്പുഴ മീൻകറി : രുചികൊണ്ട് കെട്ടുവളള വിഭവങ്ങളിൽ സ്ഥാനം പിടിച്ച കറിയാണ് ആലപ്പുഴ മീൻകറി. എരിവും പുളിയും മസാലയും ചേർന്ന ആലപ്പുഴ മീൻകറി ചോറിനൊപ്പമാണ് ഏറ്റവും യോജിച്ചത്.
അപ്പവും മട്ടൻ കറിയും : അരി കൊണ്ടുള്ള അപ്പവും മട്ടൻ കറിയും കേരളത്തിലെ എല്ലാ ജില്ലകളിലും ലഭിക്കുമെങ്കിലും തലശ്ശേരിയിലും കോട്ടയത്തും ഇത് ലഭിക്കുന്നതിന് ഒരു പ്രത്യേക രുചിയാണ്.
അരിക്കടുക്ക : മലബാർ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. കല്ലുമ്മക്കായ ഇല്ലാതെ ഈ വിഭവം ഉണ്ടാക്കാൻ കഴിയില്ല.