5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി

Tilak Varma Breaks Record : ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് തിലക് വര്‍മയുടെ പ്രകടനമാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഒരു റെക്കോഡും തിലക് വര്‍മ സ്വന്തമാക്കി. 21 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സാണ് തിലക് ഇതുവരെ നേടിയത്. 58.91 ശരാശരി. സ്‌ട്രൈക്ക് റേറ്റ് 156.07. തിലക് സ്വന്തമാക്കിയ റെക്കോഡിനെക്കുറിച്ച്‌

jayadevan-am
Jayadevan AM | Published: 26 Jan 2025 15:49 PM
ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം നടന്ന ടി20 മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. പുറത്താകാതെ 55 പന്തില്‍ 72 റണ്‍സാണ് തിലക് നേടിയത്. ഒരു വശത്ത് ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുമ്പോഴും, തിലക് വര്‍മയുടെ പ്രകടനമികവാണ് അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് (Image Credts : PTI)

1 / 5
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ഇതോടൊപ്പം ഒരു  റെക്കോഡും തിലക് സ്വന്തമാക്കി. രാജ്യാന്തര ടി20യില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് തിലക് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. കഴിഞ്ഞ നാല് ടി20 ഇന്നിംഗ്‌സുകളില്‍ തിലക് പുറത്തായിട്ടില്ല (Image Credts : PTI)

2 / 5
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാല് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ പോരാട്ടത്തിലാണ് താരം അവസാനമായി പുറത്തായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ താരം പുറത്താകാതെ 56 പന്തില്‍ 107 റണ്‍സ് നേടി. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ പുറത്താകാതെ നേടിയത് 47 പന്തില്‍ 120 റണ്‍സ് (Image Credts : PTI)

3 / 5
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 16 പന്തില്‍ 19 റണ്‍സ്. ഒടുവില്‍ ഇന്നലെ നടന്ന മത്സരത്തിലും പുറത്താകാതെ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതോടെ തുടര്‍ച്ചയായി പുറത്താകാതെ 318 റണ്‍സാണ് തിലക് നേടിയത്. രാജ്യാന്തര ടി20യില്‍ ഇത് ഒരു റെക്കോഡ് നേട്ടമാണ് (Image Credts : PTI)

4 / 5
21 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സാണ് തിലക് ഇതുവരെ നേടിയത്. 58.91 ശരാശരി. 156.07 സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും നേടി. ടി20യിലെ സ്ഥിരതയാര്‍ന്ന പ്രകടനമികവോടെ ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ ഈ 22കാരന്‍ (Image Credts : PTI)

5 / 5