'എന്നടാ നിനക്ക് തൈര് സാദവും പിക്കിളും തന്നെ വേണമാ'; മരുമകനെക്കുറിച്ച് വാചാലയായി മേനക | The video of Actress Keerthy Suresh's mother Menaka Suresh Kumar speaking about her son-in-law is going viral. Malayalam news - Malayalam Tv9

Menaka Suresh: ‘എന്നടാ നിനക്ക് തൈര് സാദവും പിക്കിളും തന്നെ വേണമാ’; മരുമകനെക്കുറിച്ച് വാചാലയായി മേനക

Published: 

14 Dec 2024 21:45 PM

Menaka Suresh Kumar on Son-in-Law: .കീര്‍ത്തി ആന്‍റണിയെ ഇഷ്ടമാണെന്ന് പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മേനക അഭിമുഖത്തില്‍ പങ്കുവച്ചു. അഞ്ചുവര്‍ഷമായി ഫിലിം ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും മേനക.

1 / 5കുറച്ച് ദിവസമായി സോഷ്യൽ മീ‍ഡിയയിൽ നിറയെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിന്റെ ചിത്രങ്ങളാണ്.  ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍.  ഗോവയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. (image credits:instagram)

കുറച്ച് ദിവസമായി സോഷ്യൽ മീ‍ഡിയയിൽ നിറയെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിന്റെ ചിത്രങ്ങളാണ്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഗോവയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. (image credits:instagram)

2 / 5

ഇപ്പോഴിതാ മരുമകനെ കുറിച്ച് നടിയും കീര്‍ത്തി സുരേഷിന്റെ അമ്മയുമായ മേനക സുരേഷിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കീര്‍ത്തിയും ആന്‍റണിയുമായുള്ള പ്രണയത്തെ കുറിച്ചും മേനക വീഡിയോയിൽ പറയുന്നുണ്ട്.(image credits:instagram)

3 / 5

തമിഴ് മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്കുമാറും മേനക സുരേഷ്‌കുമാറും മകളുടെ ആഗ്രഹങ്ങളെയും വിവാഹത്തെയും കുറിച്ച് സംസാരിച്ചത്.കീര്‍ത്തി ആന്‍റണിയെ ഇഷ്ടമാണെന്ന് പറഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മേനക അഭിമുഖത്തില്‍ പങ്കുവച്ചു. അഞ്ചുവര്‍ഷമായി ഫിലിം ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാമെന്നും മേനക.(image credits:instagram)

4 / 5

ആഹാരം കഴിക്കാനിരിക്കുമ്പോള്‍ സുഹൃത്തുക്കള്‍ ആന്‍റണിയെ കളിയാക്കുന്ന കാര്യവും മേനക പറയുന്നു. എങ്കെടാ നിനക്ക് തൈര് സാദവും പിക്കിളും തന്നെ വേണമാ എന്ന് ചോദിച്ച് ട്രോളുന്ന സുഹൃത്തുക്കളെക്കുറിച്ചാണ് മേനക സംസാരിക്കുന്നത്. ആന്‍റണി നേരത്തേ തന്നെ തൈര് സാദം കഴിക്കാറുണ്ടെന്നും ഇപ്പോഴും ഇഷ്ടമാണെന്നും മേനക അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.(image credits:instagram)

5 / 5

അതേസമയം 15 വർഷത്തിലേറെയായുള്ള പ്രണയത്തിനൊടുവിൽ ആണ് കീർത്തിയും ആന്റണിയും വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള ദീപാവലി ചിത്രം പങ്കുവെച്ചുകൊണ്ട് കീർത്തി തന്നെയായിരുന്നു പ്രണയ വിവരം ആദ്യം ആരാധകരുമായി പങ്കുവെച്ചത്. ഡിസംബർ 12-നായിരുന്നു വിവാഹം. (image credits:instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ