കുറവിനെ കരുത്താക്കിയ മൂന്ന് ചെറുപ്പക്കാര്‍; അറിയാം ബിഗ് ഓഷ്യൻ എന്ന സംഗീത ബാൻഡിനെ കുറിച്ച് | The New K Pop Group Big Ocean is Breaking Barriers for Hearing Disabilities Malayalam news - Malayalam Tv9

Big Ocean K-Pop: കുറവിനെ കരുത്താക്കിയ മൂന്ന് ചെറുപ്പക്കാര്‍; അറിയാം ബിഗ് ഓഷ്യൻ എന്ന സംഗീത ബാൻഡിനെ കുറിച്ച്

Updated On: 

21 Sep 2024 00:20 AM

Big Ocean,The First Hearing Impaired Kpop Group: പരിമിതികളെ മറികടന്ന് സംഗീത ലോകത്ത് പുതു ചരിത്രം കുറിയ്ക്കാൻ വന്നവരാണ് ബിഗ് ഓഷ്യൻ എന്ന കൊറിയൻ ബാൻഡ്. കേൾവി പരിമിതി സംഗീതത്തിന് ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മൂന്ന് ചെറുപ്പക്കാർ.

1 / 5ഈ

ഈ വർഷം നിലവിൽ വന്ന ബിഗ് ഓഷ്യൻ എന്ന കൊറിയൻ സംഗീത ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒറ്റ നോട്ടത്തിൽ ഇവരും മറ്റുള്ള കൊറിയൻ ബാൻഡുകളും തമ്മിൽ വ്യത്യാസമൊന്നും തോന്നില്ല. എന്നാൽ, ഈ ബാൻഡിലെ അംഗങ്ങൾക്ക് കേൾവി പരിമിതികൾ ഉണ്ടെന്നതാണ് ഇവരെ മറ്റ് ഗ്രൂപ്പുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. ദക്ഷിണ കൊറിയയിലെ വികലാംഗ ദിനമായ ഏപ്രിൽ 20-നാണ് ബിഗ് ഓഷ്യൻ, കൊറിയൻ സംഗീത ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. കെ-പോപ്പ് അല്ലാതെ എസ്-പോപ്പ് (സൈൻ ലാംഗ്വേജ് പോപ്പ്) എന്നൊരു ലേബൽ കൊണ്ടുവരിക എന്നതാണ് ഇവരുടെ ലക്ഷ്യം. (Image Courtesy: Big Ocean Twitter)

2 / 5

ജിസോക്ക്, ഹ്യുൻജിൻ, ചാനിയോൺ എന്നീ മൂന്ന് പേരാണ് ബിഗ് ഓഷ്യനിലെ അംഗങ്ങൾ. ഇതിൽ ജിസോക്കിന് ജന്മനാതന്നെ കേൾവിക്കുറവുണ്ട്. ഹ്യുൻജിന് മൂന്നാം വയസിലും ചാണിയോണിന് പതിനൊന്നാം വയസിലുമാണ് ഒരു ഭാഗത്തെ കേൾവി നഷ്ടപ്പെടുന്നത്. ഇവർ ഹീയറിങ് എയ്ഡ് പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സ്റ്റേജിൽ പെർഫോം ചെയ്യുന്നത്. ഏതെങ്കിലും രീതിയിൽ ശാരീരിക പരിമിതികൾ നേരിടുന്ന ആളുകൾക്കും തടസങ്ങൾ മറികടന്ന് കലാരംഗത്ത് പ്രവർത്തിക്കാൻ സാധിക്കുമെന്ന് തെളിയിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. (Image Courtesy: Big Ocean Twitter)

3 / 5

കെ-പോപ്പിൽ, ഒരു സംഗീത ബാൻഡ് അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വർഷങ്ങളോളം കഠിനമായ പരിശീലനത്തിന് വിധേയരാവേണ്ടതുണ്ട്. ബിഗ് ഓഷ്യനും ഒന്നര വർഷത്തെ പരിശീലനം പൂർത്തിയാക്കിയാണ് കെപോപ്പ് ലോകത്തേക്ക് കടന്നു വരുന്നത്. പരിശീലന കാലഘട്ടത്തിൽ ഇവർ ഗാനാലാപനം, നൃത്തം, അഭിനയം ആംഗ്യഭാഷ എന്നിവ സ്വായത്തമാക്കി. കൊറിയനും അമേരിക്കനും കൂടാതെ അന്താരാഷ്ട്ര ആംഗ്യഭാഷയും അവർക്കിപ്പോൾ അറിയാം. (Image Courtesy: Big Ocean Twitter)

4 / 5

ഗ്രൂപ്പ് അവരുടെ പാട്ടുകളും പ്രകടനങ്ങളും മികച്ചതാക്കാനായി എഐ പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായം ഉപയോഗിക്കുന്നു. അവർക്ക് പാടാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലാണ് ഇവ ഉപയോഗിക്കുന്നത്. എന്നാൽ, പൂർണമായും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നില്ലെന്ന് ഇവരുടെ കമ്പനിയായ പാരാസ്റ്റാർ എന്റർടൈന്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേജുകളിൽ പെർഫോം ചെയ്യുമ്പോൾ പിഴവുകൾ വരുത്താതിരിക്കാൻ പാട്ടിന്റെ താളത്തിനൊപ്പം വൈബ്രേറ്റ് ചെയ്യുന്ന വാച്ചുകളും അംഗങ്ങൾ ധരിക്കാറുണ്ട്. (Image Courtesy: Big Ocean Twitter)

5 / 5

ബിഗ് ഓഷ്യൻ ഇതുവരെ മൂന്ന് പാട്ടുകളാണ് പുറത്തിറക്കിയത്, 'ഗ്ലോ', 'ബ്ലോ', 'സ്ലോ'. തങ്ങളുടെ പാട്ടുകൾ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയണമെന്ന ഉദ്ദേശത്തിൽ, ആംഗ്യ ഭാഷ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവർ മ്യൂസിക്ക് വീഡിയോ പുറത്തിറക്കുന്നത്. ഇവരുടെ ആദ്യ പാട്ടായ 'ഗ്ലോ' കൊറിയൻ ആംഗ്യ ഭാഷയിൽ അവതരിപ്പിച്ചപ്പോൾ, 'ബ്ലോ' എന്ന പാട്ടിൽ അമേരിക്കൻ ആംഗ്യ ഭാഷയാണ് ഉപയോഗിച്ചത്. (Image Courtesy: Big Ocean Twitter)

Follow Us On
ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version