5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K-POP: നമ്മളെല്ലാവരും ഒരിക്കലെങ്കിലും മൂളിയ ആ പാട്ട്; എത്രപേർക്കറിയാം അത് കൊറിയൻ പാട്ടാണെന്ന്?

Korean Iconic Song: മക്കൾ എന്നും കൊറിയൻ പാട്ട് കേൾക്കുന്നു, അല്ലെങ്കിൽ കൊറിയൻ പാട്ട് പാടുന്നു എന്ന് പരാതി പറയുന്ന എത്ര മാതാപിതാക്കൾക്ക് അറിയാം നിങ്ങളും ഒരിക്കൽ കൊറിയൻ പാട്ട് പാടി നടന്നിട്ടുണ്ടെന്ന്. വിശ്വാസം വരുന്നില്ല അല്ലെ? പക്ഷെ സത്യമാണ്. നിങ്ങളെല്ലാവരും ഒരിക്കലെങ്കിലും ഈ പാട്ട് മൂളുകയെങ്കിലും ചെയ്തിട്ടുണ്ടാവും, പക്ഷെ അത് കൊറിയൻ ഭാഷ ആണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം.

nandha-das
Nandha Das | Updated On: 14 Oct 2024 20:10 PM
നമ്മളെല്ലാവരും പാടി നടന്ന പാട്ടല്ലേ 'ഗംഗ്നം സ്റ്റൈൽ'. 2011ൽ പുറത്തിറങ്ങിയ ഈ പാട്ട്, കൊറിയയിൽ മാത്രമല്ല ലോകമെമ്പാടും തരംഗമായിരുന്നു. ദക്ഷിണ കൊറിയന്‍ റാപ്പറായ പാര്‍ക്ക് ജേ സാങ് എന്ന സൈയുടെ (PSY) ആല്‍ബമായിരുന്നു ഗംഗ്നം സ്റ്റൈല്‍. ഈ പാട്ടിനു ലോകം മുഴുവൻ ചുവടുവെച്ചു. പാട്ട് മാത്രമല്ല ഇതിലെ ഡാൻസും വളരെ പ്രശസ്തമാണ്. 13 വർഷത്തിന് ശേഷവും ഈ പാട്ടിനു മങ്ങലേറ്റിട്ടില്ല.

1 / 4
'ഗംഗ്നം സ്റ്റൈൽ' നിരവധി റെക്കോർഡുകളാണ് വാരിക്കൂട്ടിയത്. യൂട്യൂബില്‍ നൂറ് കോടി വ്യൂസ് കടന്നക്കുന്ന ആദ്യഗാനം, പത്ത് ലക്ഷത്തിലധികം ലൈക്ക് നേടിയ ആദ്യ യൂട്യൂബ് ഗാനം, യൂട്യൂബില്‍ ഇരുനൂറ് കോടി വ്യൂസ് കടന്ന ആദ്യഗാനം തുടങ്ങിയ റെക്കോർഡുകൾ ഈ പാട്ടിനു സ്വന്തമായുണ്ട്.

2 / 4
2001 ജനുവരിയിലാണ് സൈയുടെ ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. അര്‍ഥമില്ലാത്തതും അശ്ലീലത നിറഞ്ഞതുമായ വരികളാണെന്ന് കാണിച്ച്  ആല്‍ബത്തിനെതിരെ ദക്ഷിണ കൊറിയന്‍ ഭരണകൂടം പിഴ ചുമത്തി. പിന്നീട് സൈ ഇറക്കിയ മറ്റ് പാട്ടുകളും ഇതേ വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ, കഠിനാദ്വാനത്തിന്റെയും തുടർ ശ്രമങ്ങളുടെയും ഫലമായി 'ഗംഗ്നം സ്റ്റൈൽ' തരംഗമായി. 'ഗംഗ്നം സ്റ്റൈൽ' ന് ശേഷം വലിയ  ഹിറ്റുകൾ ഒന്നും കൊടുക്കാൻ സൈക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ 2022ൽ സൈയുടെ ഒരു മികച്ച തിരിച്ചവരവുണ്ടായി.

3 / 4
ലോകമെമ്പാടും ആരാധകരുള്ള ഒരു സൗത്ത്‌ കൊറിയന്‍ മ്യൂസിക്‌ ബാന്‍ഡാണ്‌ ബിടിഎസ്‌. ബിടിഎസിലെ അംഗമായ 'ഷുഗ'യ്‌ക്കൊപ്പമായിരുന്നു സൈയുടെ തിരിച്ചവരവ്. കോടിക്കണക്കിന് ആരാധകരുള്ള രണ്ട് സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തിയപ്പോൾ സംഭവം വൻ ഹിറ്റായി. 'ദാറ്റ് ദാറ്റ്' എന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. 55 കോടിയലധികം പേർ ഈ ഗാനം യൂട്യൂബിൽ കണ്ടിട്ടുണ്ട്.

4 / 4
Latest Stories