ഏത് മലവെള്ളപ്പാച്ചിലിനെയും നെഞ്ചുംവിരിച്ച് നേരിടുന്ന കാവല്‍മാടം; ഇവര്‍ക്കുമുണ്ട് ഒരു കഥപറയാന്‍ | the history of kavalmadam in athirappilly waterfalls thrissur it will not break even in heavy rain Malayalam news - Malayalam Tv9

Athirappilly Kavalmadam: ഏത് മലവെള്ളപ്പാച്ചിലിനെയും നെഞ്ചുംവിരിച്ച് നേരിടുന്ന കാവല്‍മാടം; ഇവര്‍ക്കുമുണ്ട് ഒരു കഥപറയാന്‍

Updated On: 

04 Aug 2024 12:32 PM

Kavalamadam in Athirappilly: ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ബാപ്പ് പള്ളീല്‍ പോയിട്ടില്ല, പിന്നല്ലെ ഇത്...മലവെള്ളമോ ഇനിയും വന്നോട്ടെ എന്ന ഭാവവുമായി നെഞ്ചുംവിരിച്ച് കാവല്‍മാടം. കോണ്‍ക്രീറ്റ് പോലും നിലംപൊത്തുമ്പോള്‍ ഈ മരക്കുറ്റിക്ക് ഇത്രയും ഉറപ്പോയെന്ന് സോഷ്യല്‍ മീഡിയ.

1 / 52017ലാണ്

2017ലാണ് പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി കാവല്‍മാടം നിര്‍മിച്ചത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്ന വനസംരക്ഷ സമിതി പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമിക്കുന്നതിനായാണ് ഇത് നിര്‍മിച്ചത്. Instagram Image

2 / 5

ഇപ്പോഴിതാ കനത്ത മലവെള്ളപ്പാച്ചിലിലും ഒന്ന് കുലുങ്ങുക പോലും ചെയ്യാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആ കാവല്‍മാടമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. Instagram Image

3 / 5

പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. Instagram Image

4 / 5

തൂണിന് തടിയും മേല്‍ക്കൂരയ്ക്കും മറ്റും ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി ഇടവേളകളില്‍ അറ്റക്കുറ്റപണികള്‍ നടത്തുന്നത് തന്നെയാണ് ഇപ്പോഴും കേടുകൂടാതെ നില്‍ക്കുന്നതിന് കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. Instagram Image

5 / 5

2018ലെ പ്രളയകാലത്താണ് കാവല്‍മാടത്തിന്റെ ചിത്രം ആദ്യമായി വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും കാവല്‍മാടം സധൈര്യം ഞാനിവിടെയുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. Instagram Image

Follow Us On
ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version