5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Athirappilly Kavalmadam: ഏത് മലവെള്ളപ്പാച്ചിലിനെയും നെഞ്ചുംവിരിച്ച് നേരിടുന്ന കാവല്‍മാടം; ഇവര്‍ക്കുമുണ്ട് ഒരു കഥപറയാന്‍

Kavalamadam in Athirappilly: ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ബാപ്പ് പള്ളീല്‍ പോയിട്ടില്ല, പിന്നല്ലെ ഇത്...മലവെള്ളമോ ഇനിയും വന്നോട്ടെ എന്ന ഭാവവുമായി നെഞ്ചുംവിരിച്ച് കാവല്‍മാടം. കോണ്‍ക്രീറ്റ് പോലും നിലംപൊത്തുമ്പോള്‍ ഈ മരക്കുറ്റിക്ക് ഇത്രയും ഉറപ്പോയെന്ന് സോഷ്യല്‍ മീഡിയ.

shiji-mk
Shiji M K | Updated On: 04 Aug 2024 12:32 PM
2017ലാണ് പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി കാവല്‍മാടം നിര്‍മിച്ചത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്ന വനസംരക്ഷ സമിതി പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമിക്കുന്നതിനായാണ് ഇത് നിര്‍മിച്ചത്.
Instagram Image

2017ലാണ് പ്രദേശവാസികളായ വനസംരക്ഷണസമിതി പ്രവര്‍ത്തകര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി കാവല്‍മാടം നിര്‍മിച്ചത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്ന വനസംരക്ഷ സമിതി പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമിക്കുന്നതിനായാണ് ഇത് നിര്‍മിച്ചത്. Instagram Image

1 / 5
ഇപ്പോഴിതാ കനത്ത മലവെള്ളപ്പാച്ചിലിലും ഒന്ന് കുലുങ്ങുക പോലും ചെയ്യാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആ കാവല്‍മാടമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 
Instagram Image

ഇപ്പോഴിതാ കനത്ത മലവെള്ളപ്പാച്ചിലിലും ഒന്ന് കുലുങ്ങുക പോലും ചെയ്യാതെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന ആ കാവല്‍മാടമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. Instagram Image

2 / 5
പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Instagram Image

പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. Instagram Image

3 / 5
തൂണിന് തടിയും മേല്‍ക്കൂരയ്ക്കും മറ്റും ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി ഇടവേളകളില്‍ അറ്റക്കുറ്റപണികള്‍ നടത്തുന്നത് തന്നെയാണ് ഇപ്പോഴും കേടുകൂടാതെ നില്‍ക്കുന്നതിന് കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
Instagram Image

തൂണിന് തടിയും മേല്‍ക്കൂരയ്ക്കും മറ്റും ഈറ്റയും ഓലയുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി ഇടവേളകളില്‍ അറ്റക്കുറ്റപണികള്‍ നടത്തുന്നത് തന്നെയാണ് ഇപ്പോഴും കേടുകൂടാതെ നില്‍ക്കുന്നതിന് കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. Instagram Image

4 / 5
2018ലെ പ്രളയകാലത്താണ് കാവല്‍മാടത്തിന്റെ ചിത്രം ആദ്യമായി വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും കാവല്‍മാടം സധൈര്യം ഞാനിവിടെയുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
Instagram Image

2018ലെ പ്രളയകാലത്താണ് കാവല്‍മാടത്തിന്റെ ചിത്രം ആദ്യമായി വൈറലായത്. പിന്നീടുള്ള ഓരോ മഴക്കാലത്തും കാവല്‍മാടം സധൈര്യം ഞാനിവിടെയുണ്ടെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. Instagram Image

5 / 5